Breaking News

Trending right now:
Description
 
Aug 11, 2014

റിമി ടോമിയുടെ ജാഡ തീര്‍ന്നു; ഷാരൂഖ്‌ പോലീസുകാരിയെ എടുത്തുയര്‍ത്തി നൃത്തം ചവിട്ടി

image
കൊല്‍ക്കത്ത: കൊച്ചിയില്‍ പരിപാടിക്കെത്തിയ ഷാരുഖ്‌ ഖാന്‍ റിമിയെ എടുത്തുയര്‍ത്തിയതിന്റെ പേരില്‍ റിമിക്ക്‌ എന്തൊരു ജാഡയായിരുന്നു. ഇനി അതിന്റെ പേരില്‍ റിമി അധികം ജാഡ അടിക്കേണ്ട കാര്യമില്ലന്നേ.. ദേ, നമ്മുടെ ഷാരുഖ്‌ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ എടുത്തുയര്‍ത്തിയത്‌ ഒരു പോലീസുകാരിയെയാണ്‌. സബ്‌ഇന്‍സ്‌പെക്ടര്‍ സമ്പാ ഹല്‍ദാറിനെയാണ്‌ ഷാരൂഖ്‌ കൈകളില്‍ കോരിയെടുത്ത്‌ ജബ്‌ തക്‌ ഹേ ജാന്‍ എന്ന സംഗീതത്തിനൊപ്പം നൃത്തം ചവിട്ടിയത്‌. നടി ബിപാഷ, ജിത്‌, ദേവ്‌ തുടങ്ങിയ സിനിമ താരങ്ങളും വേദിയില്‍ ഉണ്ടായിരുന്നു.
പോലീസുകാരിയെ എടുത്തുയര്‍ത്തിയതിന്റെ പേരില്‍ പക്ഷേ ഷാരുഖ്‌ പുലിവാല്‍ പിടിച്ചേക്കുകയാണെന്നു മാത്രം. ഡ്യൂട്ടിക്കിടയില്‍ ഒരു പോലീസുകാരി സിനിമക്കാരെ പോലെ നൃത്തം ചെയ്‌തത്‌ തെറ്റാണെന്നും പോലീസുകാരുടെ അച്ചടക്കത്തെ തന്നെ നാണക്കെടുത്തിയെന്നുമാരോപിച്ചു പ്രതിപക്ഷവും ബിജെപിയും രംഗത്ത്‌ എത്തിയിരിക്കുന്നത്‌. 

ഇങ്ങനെ പോയാല്‍ സിനിമ താരങ്ങളോട്‌്‌ അമിതാരാധന പുലര്‍ത്തുന്ന മുഖ്യമന്ത്രി മമത പോലും സിനിമക്കാരുടെ കൂടെ നൃത്തം ചെയ്യാന്‍ മടിക്കില്ലെന്നും ചിലപ്പോള്‍ രാഷ്ട്രീയം വരെ ഉപേക്ഷിച്ചു സിനിമയില്‍ അഭിനയിച്ചേക്കുമെന്നുമാണ്‌ ്‌ ബിജെപിയുടെ പരിഹാസം.