Breaking News

Trending right now:
Description
 
Aug 11, 2014

എബോളയ്‌ക്ക്‌ പ്രതിരോധമരുന്ന്‌ കണ്ടെത്താന്‍ ശ്രമം

image പശ്ചിമ ആഫ്രിക്കയെ പിടിച്ചുലച്ച എബോള പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രതിരോധ മരുന്ന്‌ കണ്ടെത്താന്‍ പരീക്ഷണത്തിനു തുടക്കം. അടുത്തമാസംതന്നെ പരീക്ഷണം ആരംഭിക്കുമെന്ന്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുഎസിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമായിരിക്കും പരീക്ഷണം. അടുത്തമാസം പരീക്ഷണം തുടങ്ങിയാല്‍ വര്‍ഷാവസാനത്തോടെ അന്തിമഫലങ്ങള്‍ ലഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പകര്‍ച്ചവ്യാധി നിയന്ത്രിക്കാനാവാത്തവിധം ഇതിനോടകം പടര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ യുദ്ധകാലാടിസ്ഥാനല്‍ പ്രതിരോധമരുന്ന്‌ പരീക്ഷണം. ബ്രിട്ടീഷ്‌ മരുന്നു നിര്‍മാണ കമ്പനിയായ ഗ്ലാക്‌സോ സ്‌മിത്ത്‌ ക്ലൈന്‍ ഇതിനായിള്ള മരുന്ന്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. അടുത്തവര്‍ഷം ഇത്‌ ഉപയോഗിച്ചു തുടങ്ങാനാവുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. പശ്ചിമാഫ്രിക്കയില്‍ ഇതിനോടകം ആയിരത്തിലേറെ പേര്‍ എബോള വൈറസ്‌ രോഗം പിടിപ്പെട്ട്‌ മരിച്ച