Breaking News

Trending right now:
Description
 
Aug 11, 2014

പെണ്‍കുട്ടികളെക്കാൾ കൂടുതൽ ആണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു

Dr. C.J. John on FB
image കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പ്രതിഭാസം വിവരിക്കുമ്പോൾ അതിൽ പെണ്‍കുട്ടികളുടെ കാര്യമാണ്
കൂടുതൽപരാമർശിക്കപ്പെടുന്നത്.എഴുതപ്പെടുന്നതും.കുട്ടികളുടെ കാര്യത്തിൽ ഇത്തരമൊരു വേർതിരിവ്‌
അനുചിതമാണ്.പെണ്‍കുട്ടികളെക്കാൾ കൂടുതൽ ആണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു എന്ന് കേരളത്തിലെ അന്വേഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Dr. C.J. John/Senior Psychatrist, Medical Trust Hospital, Kochi
ആണ്‍ കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നത് ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്.സാന്ത്വനങ്ങളും തിരുത്തലുകളും ഇല്ലാതെ വികല ലൈംഗിക സങ്കൽപ്പങ്ങളോടെ വളർന്നു വരുന്ന ഈ ആണ്‍കുട്ടികൾ ഭാവിയിൽ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരോ ,മാനസിക പ്രശ്ന സാധ്യത ഉള്ളവരോ ആയി മാറാം.മുതിർന്ന ആണ്‍കുട്ടികളിൽ ചിലരെങ്കിലും ഈ ലൈംഗിക ചൂഷണത്തിന്റെ ഹരത്തിൽ പെട്ട്, കുട്ടി ഇരകളെ തേടുന്ന ചൂഷകരായി തീരാറുണ്ട്.വിപൽക്കരമായ സ്വഭാവങ്ങളിലേക്കും, ലൈംഗിക ശീലങ്ങളിലേക്കും ഉള്ള പരിണാമ സാധ്യത ആണ്‍ കുട്ടികളിൽ കൂടുതലാണ്.

മൊബൈൽ,സൈബർ വഴിയുള്ള രതി ബിംബങ്ങളുടെ ലഭ്യത കൂടി ചേരുമ്പോൾ ഈ മാറ്റം എളുപ്പത്തിൽ ആകും.കുട്ടികൾ കുട്ടികളെ തന്നെ ലൈംഗിക ചൂഷണം ചെയ്യുന്ന അസ്വസ്ഥകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നു എന്നത് അവഗണിക്കാൻ പറ്റാത്ത യാഥാർഥ്യമായി വരികയാണ്‌.ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്ന ആണ്‍കുട്ടികളെയും നേരത്തെ തന്നെ തിരിച്ചറിയണം.അവനെയും സുരക്ഷിതനാക്കണം.മനസ്സിൽ പുഴുക്കുത്ത് ഇല്ലാതെ വളരാൻ സഹായിക്കുകയും വേണം.അവനെ ചൂഷണം ചെയ്യുന്നവരെയും പോക്സോയുടെ സഹായത്തോടെ ശിക്ഷിക്കണം.അത് ചെയ്തില്ലെങ്കിൽ ചൂഷകരായി വളരുന്നവരുടെ എണ്ണം കൂടുകയും, ലൈംഗിക ചൂഷണത്തിന്റെ തോത് വർധിക്കുകയുമല്ലേ ചെയ്യുക?


അത് കൊണ്ട് ആണ്‍കുട്ടികളുടെ ലൈംഗിക ചൂഷണ സാഹചര്യങ്ങളെയും തുല്യ ഗൌരവത്തോടെ കാണണം.അതിനെതിരെയും ശക്തമായ ബോധവല്ക്കരണം വേണം.കൂടുതൽ കരുതൽ ഉണ്ടാവുകയും വേണം.