Breaking News

Trending right now:
Description
 
Aug 09, 2014

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ഫഹദ്‌ ഫാസില്‍ തടയടിച്ചുവീണു പരുക്കേറ്റു

image സന്തോഷ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ ഫഹദ്‌ ഫാസിലിന്‌ പരുക്കേറ്റു. തലയ്‌ക്കു പിന്നിലാണ്‌ പരുക്ക്‌. ഫഹദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സനല്‍കിയശേഷം ആലപ്പുഴയിലെ വീട്ടിലേക്ക്‌ കൊണ്ടുപോയി. പരുക്ക്‌ ഗുരുതരമല്ല. കൊച്ചിയിലെ കെഎസ്‌ആര്‍ടിസി ഗാരേജിലായിരുന്നു ഷൂട്ടിങ്‌ നടന്നത്‌. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. തല തറയില്‍ ശക്തിയായി ഇടിച്ചാണ്‌ അപകടമുണ്ടായത്‌. ആശുപത്രിയിലെത്തിയ ഫഹദിനൊപ്പം പ്രതിശ്രുത വധുവും നടിയുമായ നസ്‌റിയയുമുണ്ടായിരുന്നു. ടിടി സ്‌കാനിങിനു വിധേയമാക്കി പരുക്ക്‌ ഗുരുതരമല്ലെന്നു ഉറപ്പുവരുത്തിയശേഷമാണ്‌ ഫഹദിനെ വിട്ടയച്ചത്‌. ഇന്നലെ ഫഹദിന്റെ ജന്മദിനമായിരുന്നു.