Breaking News

Trending right now:
Description
 
Aug 09, 2014

ഉര്‍വശിക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നു

image നടി ഉര്‍വശി വീണ്ടും അമ്മയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്‌ച വൈകിട്ടായിരുന്നു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പുനലൂര്‍ എരൂര്‍ സ്വദേശിയും ചെന്നൈയില്‍ ബില്‍ഡറുമായ ശിവനാണ്‌ ഉര്‍വശിയുടെ ഭര്‍ത്താവ്‌. ഉര്‍വശിയുടെ മൂത്തമകള്‍ കുഞ്ഞാറ്റ ആദ്യഭര്‍ത്താവ്‌ മനോജ്‌ കെ.ജയനോടൊപ്പമാണ്‌ താമസിക്കുന്നത്‌. മനോജ്‌ കെ. ജയനുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ഉര്‍വശി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. മകള്‍ കുഞ്ഞാറ്റയ്‌ക്കുവേണ്ടി ഉര്‍വശി നയത്തിയ നിയമയുദ്ധം ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഉര്‍വശിയുടെ സഹോദരന്‍ കമലിന്റെ സുഹൃത്താണ്‌ രണ്ടാംഭര്‍ത്താവ്‌ ശിവന്‍. വീട്ടുകാര്‍ ആലോചിച്ചാണ്‌ ശിവനുമായുള്ള ഉര്‍വശിയുടെ വിവാഹം നടത്തിയത്‌. വിവാഹക്കാര്യം പരസ്യമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നില്ല. വിവാഹംകഴിഞ്ഞ്‌ ഏറെനാളുകള്‍ക്കുശേഷം ഒരു വനിതാ വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ശിവനുമായുള്ള വിവാഹം നടി പുറത്തുവിട്ടത്‌. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പമാണ്‌ താമസിക്കുന്നത്‌. സിനിമകളില്‍ ഏറെ സജീവമാണെങ്കിലും ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും അടുത്തകാലത്ത്‌ എത്തിയിട്ടുണ്ട്‌. ആദ്യഭര്‍ത്താവ്‌ മനോജ്‌ കെ.ജയനെ പ്രണിയിച്ചാണ്‌ ഉര്‍വശി വിവാഹം കഴിച്ചത്‌.