Breaking News

Trending right now:
Description
 
Aug 08, 2014

ഒർലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ സെപ്റ്റംബർ 24,25 തീയതികളിൽ

Johnson Punchakkonam
image ഫ്ലോറിഡ: ഒർലാന്റോ  സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ 2014 സെപ്റ്റംബർ 24,25 (ബുധൻ,വ്ഴാഴം) എന്നീ തീയതികളിൽ നടക്കും. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദേവാലയ കൂദാശക്ക്  മുഖ്യകാര്‍മികത്വം വഹിക്കും. സൌത്ത് വെസ്റ്റ് അമേരിക്കൻ  ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ്  മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്താ കൂദാശയില്‍ സഹകാര്‍മികത്വം വഹിക്കും.സെപ്റ്റംബർ 25 ന്  പരിശുദ്ധ കാതോലിക്കാ ബാവായെയും,  മെത്രാപ്പോലീത്തമാരെയും സഭയിലെ മറ്റ് വിഷിഷ്ടാധിതികളെയും  ഒർലാന്റോ ഇന്റർ നാഷണൽ എയർപൊർട്ടിൽ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.സെപ്റ്റംബർ 24 ബുധനാഴ്ച വൈകിട്ട് 5ന് സന്ധ്യാനമസ്കാരവും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും ആരംഭിക്കും. 25 വ്ഴാഴ്ച രാവിലെ 7.00ന് പ്രഭാത നമസ്കാരത്തോടെ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും, പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രധാനകാർമികത്വത്തിൽ വി. കുര്ബാനയും, ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും. ഏവരുടെയും പ്രാർഥനാപൂർവ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 678-342-0246 
ശ്രി.അലക്സ് അലക്സാണ്ടർ 407-299-8136 (ജനറൽ കണ്‍വീനർ)
ശ്രി.കുര്യൻ സഖറിയ (ട്രസ്റി) 407-855-6332
ശ്രിമതി.വെൻസി വർഗീസ്‌ (സെക്രട്ടറി) 407-248-9901