Breaking News

Trending right now:
Description
 
Aug 08, 2014

എം.ജി.ജോര്‍ജ്‌ മുത്തൂറ്റിന്‌ എമര്‍ജിംഗ്‌ ബിസിനസ്‌ ലീഡര്‍ അവാര്‍ഡ്‌

image മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.ജി.ജോര്‍ജ്‌ മുത്തൂറ്റിന്‌ ആള്‍ ഇന്ത്യ മാനേജ്‌മെന്റ്‌ അസോസിയേഷന്റെ എമെര്‍ജിംഗ്‌ ബിസിനസ്‌ ലീഡര്‍ ഓഫ്‌ ദി ഇയര്‍ 2014 ബഹുമതി. ന്യൂഡല്‍ഹി താജ്‌ പാലസ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ എം.ജി.ജോര്‍ജ്‌ മുത്തുറ്റിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

മാനേജ്‌മെന്റ്‌, സംരംഭകത്വം, നേതൃത്വം എന്നീ മേഖലകളിലെ ദേശീയതലത്തിലുള്ള മികവിന്‌ എല്ലാ വര്‍ഷം ആള്‍ ഇന്ത്യ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ബഹുമതികള്‍ നല്‍കിവരുന്നു. ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ ഗോള്‍ഡ്‌ ലോണ്‍ കമ്പനിയായി തുടങ്ങിയ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഇന്ന്‌ ഒരു ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ ആണ്‌.  സാധാരണക്കാരായ ആളുകളിലേക്ക്‌ കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാരുകളും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ അവാര്‍ഡിന്‌ ഏറെ മൂല്യമുണ്ടെന്ന്‌ എം.ജി.ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു.