Breaking News

Trending right now:
Description
 
Aug 08, 2014

മൂത്തൂറ്റ്‌ ഹെല്‍ത്ത്‌കെയറും ബോണ്‍ ഹാള്‍ ക്ലിനിക്‌ ഇന്റര്‍നാഷണലുമായി ചേര്‍ന്ന്‌ വന്ധ്യതാ ക്ലിനിക്കിനു തുടക്കം കുറിക്കുന്നു

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഹെല്‍ത്ത്‌കെയര്‍ ഡിവിഷന്‍ പ്രമുഖ വന്ധ്യതാ ചികിത്സാ ബ്രാന്‍ഡായ ബോണ്‍ ഹാള്‍ ക്ലിനിക്കുമായി ചികിത്സാപങ്കാളിത്തത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കോഴഞ്ചേരിയിലെ എംജിഎം മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററും ബോണ്‍ ഹാള്‍ ക്ലിനിക്കുമായി ചേര്‍ന്നുള്ള ആദ്യ ക്ലിനിക്കിനാണ്‌ പുതിയ കൂട്ടുകെട്ടിലൂടെ തുടക്കമിടുന്നത്‌. ബോണ്‍ ഹാള്‍ ക്ലിനിക്കിന്റെ സ്ഥാപകരായ പ്രഫ. സര്‍ റോബര്‍ട്ട്‌ ജി. എഡ്വേര്‍ഡ്‌സും(2010-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവ്‌) ഡോ. പാട്രിക്‌ സ്റ്റെപ്‌ടോയും ചേര്‍ന്നു നടത്തിയ ഐവിഎഫ്‌ ചികിത്സയാണ്‌ ലോകത്തിലെ ആദ്യത്തെ ഐവിഎഫ്‌ ശിശുവായ ലൂയി ബ്രൗണിന്റെ ജന്മത്തിന്‌ വഴിതെളിച്ചത്‌. അതിനുശേഷം ഐവിഎഫിലൂടെ ആറു ദശലക്ഷം കുട്ടികളാണ്‌ ലോകമെങ്ങും ജനിച്ചത്‌.

ഈ കരാറിലൂടെ യുകെയില്‍നിന്നും വിദഗ്‌ധ പരിശീലനം നേടിയ ഐവിഎഫ്‌ വിദഗ്‌ധരും എംബ്രിയോളജിസ്‌റ്റുകളും ബോണ്‍ ഹാള്‍ ക്ലിനിക്കിലെ മറ്റു ജീവനക്കാരും മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിലെ വിദഗ്‌ധരുമായി ചേര്‍ന്ന്‌ ഐവിഎഫ്‌ ചികിത്സ ലഭ്യമാക്കും. ഏറ്റവും ആധുനിക ചികിത്‌സാസൗകര്യങ്ങളും ഗവേഷണ സൗകര്യങ്ങളും ഗുണമേന്മയുള്ള മരുന്നുകളുമാണ്‌ ക്ലിനിക്കിന്റെ പ്രത്യേകത.