Breaking News

Trending right now:
Description
 
Aug 08, 2014

സെയ്‌ഫ്‌ അലി ഖാന്‍ കേസില്‍പെട്ടു; പദ്‌മശ്രീ പുരസ്‌കാരം സര്‍ക്കാര്‍ തിരിച്ചെടുക്കും?

image ബോളിവുഡ്‌ ചലച്ചിത്ര താരം സെയ്‌ഫ്‌ അലിഖാന്‌ ലഭിച്ച പദ്‌മശ്രീ പുരസ്‌കാരം നഷ്ടപ്പെടുമോ? കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം തിരിച്ചെടുക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചുവരുകയാണ്‌. കാരണം മറ്റൊന്നുമല്ല; സെയ്‌ഫിനെതിരെ മുംബൈ കോടതി ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തിയതായി വിവരാവകാശ പ്രവര്‍ത്തകന്‍ പരാതിനല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ്‌ ഒരു ബിസിനസുകാരനെയും അദ്ദേഹത്തിന്റെ ഭാര്യാ പിതാവിനെയും മുംബൈയിലെ ഒരു സ്റ്റാര്‍ ഹോട്ടില്‍ വച്ചു കൈയേറ്റം ചെയ്‌ത കേസില്‍ സെയ്‌ഫ്‌ അലി ഖാനും രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരെ കേസുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ എസ്‌.സി.അഗര്‍വാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കഴിഞ്ഞ മാര്‍ച്ചിലാണ്‌ പരാതി നല്‍കിയത്‌. കേസ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോപണവിധേയനായ ഒരാളുടെ പക്കല്‍ പത്മശ്രീ പോലുള്ള അമൂല്യ പുരസ്‌കാരം വയ്‌ക്കുന്നത്‌ ശരിയല്ലെന്ന്‌ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതേസമയം സെയ്‌ഫ്‌ അലിഖാനെക്കുറിച്ചുള്ള ആരോപണം പരിശോധിച്ചുവരികയാണെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അഗര്‍വാളിന്‌ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. 2010ലാണ്‌ സെയ്‌ഫ്‌ അലിഖാനു പത്മശ്രീ പുരസ്‌കാരം ലഭിച്ചത്‌.