Breaking News

Trending right now:
Description
 
Aug 08, 2014

കാന്‍സര്‍ചികിത്സയ്‌ക്ക്‌ മുടിനഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അധ്യാപിക മുടിമുറിച്ചുനല്‍കി

image കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക്‌ തന്റെ മുടി മുറിച്ചു നല്‍കികൊണ്ട്‌ അധ്യാപിക മാതൃകയായി. തിരുവനന്തപുരം പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അനൂജ മുരളിയാണു തന്റെ ശിഷ്യര്‍ക്കും പ്രചോദനമായി മാറിയത്‌. തിരുവനന്തപുരം സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തില്‍ ബ്രസ്റ്റ്‌ കാന്‍സറിനെതിരേ തുടങ്ങുന്ന പ്രചാരണ പരിപാടിയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ മുടി മുറിച്ചുനല്‍കുന്നതിന്‌ അനുജ മുന്നോട്ടുവരുകയായിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തു. പ്രൊട്ടക്‌ട്‌ യുവര്‍ മം (പിവൈഎം) പ്രതിനിധി ജോവാന്‍ സാനു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചു അനൂജ ടീച്ചറിന്റെ 15 സെന്റിമീറ്ററോളം മുടി മുറിച്ചുനീക്കി. ഗുരുനാഥയുടെ ഈ നന്മനിറഞ്ഞ മനസുകണ്ട്‌ വിദ്യാര്‍ഥികള്‍ കരഘോഷം മുഴക്കി. വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ബ്രസ്റ്റ്‌ കാന്‍സറിന്റെ ബോധവത്‌കരണത്തിനു വിദ്യാര്‍ഥികള്‍ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍ ആകുന്നതു വളരെ ഏറെ ഗുണം ചെയ്യും. അമ്മമാരുടെ ഇടയില്‍ രോഗപ്രതിരോധത്തിനു നല്‍കാവുന്ന ഏറ്റവും മികച്ച വഴിയാണു സര്‍വോദയ സ്‌കൂള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.