Breaking News

Trending right now:
Description
 
Aug 08, 2014

കുമരകത്തു വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സും സമൂഹവിവാഹം

image കുമരകത്തു വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു തുടക്കംകുറിച്ചുകൊണ്ട്‌ ഗ്ലോബല്‍ ജനറല്‍ കൗണ്‍സില്‍ നടത്തി. നാളെ സമൂഹവിവാഹം സംഘടിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ 10.30ന്‌ ഫോറം മീറ്റിങ്‌, 12നു പിശീലനപരിപാടി എന്നിവ നടക്കും. വൈകിട്ട്‌ അഞ്ചിന്‌ വ്യവസായ സംരംഭക സെമിനാറും വ്യവസായികള്‍ക്കുള്ള അവാര്‍ഡ്‌ ദാനവും ഉണ്ടായിരിക്കും. രണ്ടുപരിപാടികളും സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച രാവിലെ ഒമ്പതുമുതല്‍ ഓണാഘോഷപരിപാടി. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ എം.പി.അബ്ദുള്‍ സമദ്‌ സമദാനി എംഎല്‍എ സന്ദേശം നല്‍കും. 12നു 10 പേരുടെ സമൂഹവിവാഹം നടക്കും. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, അനൂപ്‌ ജേക്കബ്‌ എന്നിവര്‍ പങ്കെടുക്കും. പിന്നീട്‌ 90 പേരുടെ സമൂഹവിവാഹം നടത്താന്‍ കൗണ്‍സിലിന്‌ പദ്ധതിയുണ്ട്‌. വൈകിട്ട്‌ ആറിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ.എം.മാണി സന്ദേശം നല്‍കും. തുടര്‍ന്ന സംഗീതവിരുന്ന്‌ ഉണ്ടായിരിക്കും. പിന്നണി ഗായിക റിമി ടോമി നയിക്കും.