Breaking News

Trending right now:
Description
 
Aug 07, 2014

ഹിറ്റാച്ചിയുടെ ഫുള്‍ എച്ച്‌ഡി, 3ഡി ഹോം തിയേറ്റര്‍ പ്രൊജക്‌റ്റര്‍

image വീട്ടില്‍ സിനിമ കാണുന്നത്‌ തികച്ചും തിയേറ്ററിലേതിന്‌ സമാനമായ അനുഭവമാക്കിമാറ്റുന്ന ഹിറ്റാച്ചിയുടെ ഹോം തിയറ്റര്‍ പ്രൊജക്‌റ്റര്‍ സിപിഡിഎച്ച്‌ 300 വിപണിയില്‍.

2.2 കിലോഗ്രാം മാത്രം ഭാരമുള്ള ഈ പ്രൊജക്‌റ്റര്‍ ഏതു ദിശയിലേക്കും അല്ലെങ്കില്‍ മറ്റൊരു വീട്ടിലേക്കോ എളുപ്പം മാറ്റാവുന്നതാണ്‌. 3000 ലുമെന്‍സ്‌ ശേഷിയുള്ള ഈ പ്രൊജക്‌റ്ററിന്റെ ലാംപ്‌ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ്‌. 20000:1 ഡൈനാമിക്‌ കോണ്‍ട്രാസ്റ്റ്‌ റേഷ്യോയും 1.3 എക്‌സ്‌ സൂം റേഞ്ചുമുള്ള ഈ മോഡല്‍ അസാധാരണ മിഴിവോടെ വലിയ ദൃശ്യങ്ങള്‍ നല്‍കുന്നു.

വൈഡ്‌ സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ 1920 X 1080 പിക്‌സല്‍ മിഴിവോടെ എത്തുന്ന ദൃശ്യങ്ങള്‍ക്ക്‌ അകമ്പടിയായി ബില്‍റ്റ്‌-ഇന്‍ ശബ്‌ദ വിന്യാസവുമുണ്ട്‌. അധിക സ്‌പീക്കറുകള്‍ കണക്‌ടു ചെയ്യാനുള്ള സൗകര്യവും എച്ച്‌ഡിഎംഐ ഇന്‍പുട്ട്‌ കണക്‌ടിവിറ്റിയും ഇതിനു പുറമേയുണ്ട്‌.