Breaking News

Trending right now:
Description
 
Aug 07, 2014

കേസി മലയാളി ഫോറത്തിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ 14-ന്‌

Jose M George
image കേസി കൗണ്‍സിലില്‍ താമസിക്കുന്ന മലയാളി കൂട്ടായ്‌മ കേസി മലയാളി ഫോറം സെപ്‌റ്റംബര്‍ 14- ന്‌ ഓണം ആഘോഷിക്കുന്നു. രാവിലെ ഒമ്പതിന്‌ ഹാംപ്‌ടണ്‍ പാര്‍ക്കിലെ ആര്‍തര്‍ റെന്‍ ഹാളിലാണ്‌ പരിപാടികള്‍.

കേസി ഫോറത്തിലെ കൂട്ടായ്‌മകളായ ക്രാന്‍ബണ്‍, ഹാലം, എന്റിവര്‍ ഹില്‍സ്‌, ലിന്‍ബ്രൂക്‌, നാരേവാറന്‍, ലിന്‍സ്‌ ഹോഴ്‌സ്റ്റ്‌ ക്ലൈഡേ തുടങ്ങിയ വാര്‍ഡുകാരുടെയും അത്തപൂക്കള മത്സരമാണ്‌ ആദ്യം. തുടര്‍ന്ന്‌ കൊച്ചുകുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ജോണി മറ്റം (കണ്‍വീനര്‍) 6421111739
ബെന്നി കോടാമുള്ളില്‍ 0431391904
റോയി തോമസ്‌ 0421 009 227

പ്രോഗ്രാമുകളുടെ ബുക്കിംഗിന്‌

ജോസ്‌ കണ്ണൂര്‍ 0401955298
ബിനു ജോര്‍ജ്‌ 0433568310

സ്ഥലത്തിന്റെ വിലാസം: Arthur Wren Hall, 1620 Stuart Avanue, Hampton Par/ Vic. 3976.