Breaking News

Trending right now:
Description
 
Aug 07, 2014

സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

image പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഈ മാസം 31 വരെ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരാന്‍ കാലാവധിയുള്ളപ്പോഴാണ്‌ രാജി വച്ചത്‌. ചലച്ചിത്ര അക്കാദമിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ്‌ രാജിക്ക്‌ കാരണമെന്നാണ്‌ സൂചന.

കെ.ബി.ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ അക്കാദമിയിലെ അന്തരീക്ഷം മാറിയെന്ന്‌ പ്രിദര്‍ശന്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങളില്‍പ്പെടാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒത്തിരി പ്രതീക്ഷകളോടെയും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന താല്‍പ്പര്യത്തോടെയും ആഗ്രഹത്തോടെയുമാണ്‌ സ്ഥാനം ഏറ്റെടുത്തതെന്നും എന്നാല്‍ സ്വരം മോശമാകുന്നതിന്‌ മുന്‍പ്‌ പാട്ട്‌ നിര്‍ത്തുന്നത്‌ നല്ലതാണ്‌ എന്നതുപോലെയുള്ള ഒരു തീരുമാനമാണ്‌ താന്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.