Nov 20, 2012
മദര്‍ സമരം: ഹൈക്കോടതി മധ്യസ്ഥനുമായുള്ള ചര്‍ച്ച എങ്ങുമെത്തിയില്ല; വ്യാഴാഴ്ച വീണ്ടും ചര്‍ച്ച
തൃശൂര്‍ മദര്‍ ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയമിച്ച മധ്യസ്ഥനുമായുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ച വീണ്ടും. ഇന്നലെയും ഇന്നുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നില്ല. നഴ്സുമാരുടെ സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, നഴ്സുമാര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച ശിക്ഷാ നടപടികള്‍ എന്നീ വിഷയങ്ങളില്‍ മാനേജ്മെന്റ കടുപിടുത്തം തുടര്‍ന്നതിനാലാണ് തീരുമാനത്തിലെത്താനാവാത്തതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. മുഖ്യമന്ത്രിയും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ ഒരിടത്തുമെത്തിയിരുന്നില്ല. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ് യുഎന്‍എയുടെ തീരുമാനം. ഇതിനായി 25-ന് സമരനോട്ടീസ് നല്‍കും.