Breaking News

Trending right now:
Description
 
Aug 06, 2014

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 30-ന്‌

Jose M George
image മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികള്‍ ഓഗസ്റ്റ്‌ 30-ന്‌ ഓണം ആഘോഷിക്കുന്നു. സ്‌പ്രിംഗ്‌ ഡെയില്‍ ടൗണ്‍ഹാളിലാണ്‌ പരിപാടികള്‍. രാവിലെ 10- ന്‌ അത്തപ്പൂക്കള മത്സരം, കുട്ടികളുടെ കളറിംഗ്‌, ഡ്രോയിംഗ്‌ മത്സരങ്ങള്‍എന്നിവയും തുടര്‍ന്ന്‌ വിഭവ സമൃദ്ധമായ ഓണസദ്യ ഇവയും ഉണ്ടാകും.

ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ സാംസ്‌കാരിക സമ്മേളനം. ഉദ്‌ഘാടനത്തിന്‌ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന്‌ കലാപരിപാടികള്‍, ഗാനമേള, വിവിധ സംഘടനകളുടെയും സ്‌കൂളുകളുടേയും നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങള്‍, ഫ്യൂഷന്‍, സിനിമാറ്റിക്‌, ഭരതനാട്യം തുടങ്ങിയവയും ഉണ്ടാകും.