Breaking News

Trending right now:
Description
 
Aug 06, 2014

മലയാളിയുടെ മരണം , അന്വേഷണം ഇഴയുന്നു.

P Gopala Krishnan
image

കഴിഞ്ഞ മാസം 23 ന് നരേല സിങ്ക് ബോര്‍ഡറില്‍ വച്ചുണ്ടായ  വാഹനാപകടത്തില്‍  അകാല മൃത്യു പ്രാപിച്ച നരേല മലയാളീ അസോസിയേഷന്‍ ജോ:സെക്രട്ടറി സി.ബി.ജോണിന്റെ അന്വേഷണം ഇഴയുന്നതായി പരാതി.  അതുല്‍ ട്രാന്‍സ്പോര്‍ട്ട് എന്നെഴുയ്തിയ ലോറിയാണ്  ജോണ്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞത്  എന്ന ദൃസാക്ഷി മോഴിയുണ്ടായിരുന്നിട്ടു പോലും   അന്നേ ദിവസം തന്നെ 937/ 14 എന്ന നമ്പര് പ്രകാരം എഫ്.ഐ.ആര്‍ നരേല പോലീസ് തയാരാക്കിയതു പ്രകാരം   നാളിതുവരെ പതിനഞ്ചു ദിവസത്തോളമായിട്ടും യഥാര്‍ത്ഥ പ്രതിയെ  പിടിക്കുവാനോ നിയമത്തിന്റെ മുന്നില് കൊണ്ട് വരുവാനോ പോലീസിന്റെ ഭാഗത്തു നിന്നും  യാതൊരുവിധ ശ്രമവും നടന്നു കാണുന്നില്ല  എന്നത് തികച്ചും ഖേതകരം തന്നെ.  

ഈ സാഹചര്യത്തില്‍  നരേല മലയാളീ അസോസിയേഷന്‍ ഒരു അടിയന്തിര പൊതുയോഗം കഴിഞ്ഞ ഞാറാഴ്ച കൂടുകയും  ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതിയെ  നാളിതുവരെയായും പിടികൂടി നിയമത്തിന്റെ മുന്നില് എത്തിക്കുവാനോ , അന്നേ ദിവസം സംഭവ സ്ഥലത്ത് നിന്നും നഷ്ടമായ ഡയറിയും മൊബൈല്‍ ഫോണും വീണ്ടെടുക്കുവാനോ   കഴിയാത്ത പോലീസിന്റെ ഭാഗത്ത്‌ നിന്നുള്ള അന്വേഷാത്മക വീഴ്ച്ചയില്‍  പ്രതിഷേദം രേഖപ്പെടുത്തി. ഈ കൃത്യത്തിനു കാരണക്കാരനായ യഥാര്‍ത്ഥ പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടി നിയതിന്റെ മുന്നില് എത്തിക്കുവാന്‍ വേണ്ടുന്ന നിയമ നടപടികള്‍ സ്വീകരിക്കുവാന്‍   വേണ്ടുന്ന സമ്മര്‍ദ്ദം  പോലീസിനു  മേല്‍  ചെലുത്തുന്നത്തിനായി  എന്‍.എം.എ. പ്രസിഡണ്ട്  ടോണി തോമസിന്റെ നേത്രുത്വത്തില്‍ ഭാരവാഹികള്‍ സ്ഥാനീയ എം.എല്.എ. നീല്‍ ദമന്‍ ഖത്രിക്കും , സ്ഥലം എസ് .എച് .ഒ.  യേയും നേരില്‍ കണ്ട്  നിവേദനങ്ങള്‍ കൈമാറി . ഈ വിഷയവുമായി ബന്ധപെട്ട് ഡല്‍ഹിയിലെ എല്ലാ മലയാളി സംഘടനകളുടെയും , മലയാളികളുടെയും സഹകരണം നരേല മലയാളി അസോസിയേഷന്‍ അഭ്യര്‍ത്തിക്കുന്നു.

എന്‍ . എം.എ.യുടെ ശ്രമഫലമായി സ്ഥലം എം.എല്.എ.  നീല്‍ ദമന്‍ ഖത്രി മരണമടഞ്ഞ  ജോണിന്റെ വിധവ   അന്നമ്മ ജോണിന് പതിനായിരം രൂപയുടെ ധനസഹായത്തിനും , വിധവാ പെന്‍ഷനും സമയബന്ധിതമായി ലഭിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാം എന്ന ഉറപ്പു നല്കുകയുണ്ടായി. അത് പോലെ തന്നെ ജോണിന്റെ മകളുടെ വിവാഹ വേളയില്‍ വേണ്ടുന്ന ധനസഹായത്തിനും വേണ്ടത് ചെയ്യാം എന്നും പറഞ്ഞു
 

എന്‍.എം.എ . ഭാഗത്തു നിന്നുള്ള ധനസഹായം പ്രസിഡണ്ട്   ടോണി തോമസ്‌  അന്നമ്മ ജോണിന് കൈമാറി. ഈ അടുത്ത നാല് മാസത്തിലായി  എന്‍.എം.എ. യുടെ വിനോദ് കുമാര് , സി.ബി.ജോണ് എന്നീ രണ്ടംഗങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും  നടത്തിവരാറുള്ള ഓണാഘോഷം ഈ വര്ഷം വേണ്ടെന്നു വക്കുകയും എന്നാല്‍  ഓണം അക്കൊണ്ടിലേക്ക് പിരിഞ്ഞു കിട്ടുന്ന തുക ഈ രണ്ടു കുടുംബങ്ങള്‍ക്ക്മായി തുല്യമായി നല്കുവാനും യോഗം തീരുമാനിച്ചു.