Breaking News

Trending right now:
Description
 
Aug 06, 2014

സൗദിയിലേയ്‌ക്കുള്ള വിസിറ്റിംഗ്‌ വിസകള്‍ ഓണ്‍ലൈനിലൂടെ പുതുക്കാം

image വിദേശികളുടെ കുടുംബാംഗങ്ങളുടെയും മറ്റും വിസിറ്റിംഗ്‌ വിസകള്‍ ഓണ്‍ലൈനിലൂടെ പുതുക്കി നല്‍കുമെന്ന്‌ ജവാസാത്ത്‌. ഓഗസ്റ്റ്‌ 11 മുതലാണ്‌ ഈ സൗകര്യം ലഭ്യമാകുക. കുടാതെ സ്വദേശികളുടെ പാസ്‌പോര്‍ട്ടുകളും ഓണ്‍ലൈനായി പുതുക്കി നല്‍കുമെന്ന്‌ ജവാസാത്ത്‌ അറിയിച്ചു.

ജവാസത്ത്‌ ഓഫീസുകളിലോ പ്രമുഖ ബാങ്കുകളില്‍ സ്ഥാപിച്ച ഇന്ററാക്ടീവ്‌ മെഷീനുകള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന്‌ ജവാസാത്ത്‌ അറിയിച്ചു.