Breaking News

Trending right now:
Description
 
Aug 06, 2014

മോഹന്‍ലാല്‍ ദിലീപ്‌ സൗഹൃദം വിടുന്നു: മഞ്‌ജു ലാലിന്റെ നായികയാവുന്നു

image
കുടുംബകലഹത്തെ തുടര്‍ന്ന്‌ സിനിമയിലേക്ക്‌ തിരിച്ചു വന്ന മഞ്‌ജുവിനെ നായികയാക്കരുതെന്ന ദീലീപിന്റെ വിലക്ക്‌ മോഹല്‍ലാല്‍ ലംഘിക്കുന്നു. മഞ്‌ജുവും ലാലും നായിക നായകന്മാര്‍ ആകുന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. രഞ്‌ജന്‍ പ്രമോദിന്റെതാണ്‌ തിരക്കഥ. വിവാഹ മോചനത്തിന്‌ രണ്ടുപേരും സംയുക്തമായി ഹര്‍ജി സമര്‍പ്പിച്ചതോടെയാണ്‌ വിലക്കുകള്‍ മറന്ന്‌ ലാല്‍ മഞ്‌ജുവിനെ നായികയാക്കുവാന്‍ സമ്മതിച്ചത്‌. ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയ്‌ക്ക്‌ ശേഷം മഞ്‌ജുവിന്‌ പുതിയ സിനിമകള്‍ ഒന്നു തന്നെയായിട്ടില്ല. ദിലീപിന്റെ ശക്തമായ ഇടപെടലാണ്‌ ഇതിനു കാരണമെന്നു പറയപ്പെട്ടിരുന്നു. രണ്ടു പേരും പിരിയുകയാണെന്ന കാര്യം പരസ്യമായി സമ്മതിച്ചതോടെ മഞ്‌ജുവിനെ നായികയാക്കുവാന്‍ പലരും ദിലീപിന്റെ വിലക്ക്‌ ലംഘിച്ചു തയാറായി രംഗത്ത്‌ വരുന്നു.
ജോഷി ചിത്രമായ ലൈല ഒ ലൈല എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം ഈ സിനിമയുടെ ഷൂട്ടിംങ്ങ്‌ ആരംഭിക്കുക. രഞ്‌ജിത്ത്‌ ചിത്രത്തില്‍ ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചെങ്കിലും ദിലീപിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ലാലും രഞ്‌ജിത്തും മഞ്‌ജുവിനെ ഒഴിവാക്കിയിരുന്നു. 
രഞ്‌ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത അച്ചുവിന്റെ അമ്മ, മനസിനക്കരെ, തുടങ്ങിയവ വന്‍ ഹിറ്റുകളായിരുന്നു. ഫഹദ്‌ ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയാണ്‌ സത്യന്‍ അവസാനം സംവിധാനം ചെയ്‌ത സിനിമ. 
ലാലും മഞ്‌ജുവും ഒന്നിച്ച ആറാം തമ്പുരാന്‍, കന്മദം തുടങ്ങിയവ വന്‍ഹിറ്റുകളായിരുന്നു.