Breaking News

Trending right now:
Description
 
Nov 20, 2012

കേരള അസോസിയേഷന്‍ ഓഫ്‌ കെനിയയുടെ ശിശുദിനം ആഘോഷം 'ചിത്രശലഭങ്ങള്‍'

image നെയ്‌റോബി: കേരള അസോസിയേഷന്‍ ഓഫ്‌ കെനിയ(കെഎകെ) നവംബര്‍ 10ന്‌ 'ചിത്രശലഭങ്ങള്‍' എന്ന പേരില്‍ ശിശുദിനം ആഘോഷിച്ചു. ചെയര്‍മാന്‍ സുരാജ്‌ കുമാര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആര്യസമാജ്‌ ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടികള്‍ അരങ്ങേറിയത്‌. 

70-ല്‍ പരം കൊച്ചു കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇരുപതിലധികം കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. കലാപരിപാടികള്‍ക്ക്‌ കലാ സെക്രട്ടറിമാരായ മൂര്‍ത്തി, ബിന്‍ഷി, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

എട്ടു മാസം പ്രായമുള്ള രാജവീര്‍ ഉത്തം മുതല്‍ 23 വയസു പ്രായമുള്ള കിഷോര്‍ ആന്‍ഡ്‌ മേജോ പരെ 'ചിത്രശലഭങ്ങള്‍'-ല്‍ പങ്കെടുത്ത്‌ ചടങ്ങുകള്‍ വര്‍ണ്ണാഭമാക്കി.