Breaking News

Trending right now:
Description
 
Aug 06, 2014

ആലപ്പുഴയിലെ മാലിന്യ പ്ലാന്റുകള്‍: ടി.ആര്‍.എ സ്വാഗതം ചെയ്തു

image ആലപ്പുഴ: ആവശ്യമായ ഭൂമി മുനിസിപ്പാലിറ്റി നല്കുമെങ്കില്‍ രണ്ടു വന്‍
ആധുനിക മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ ഒരു മാസത്തിനുള്ളില്‍
ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന
നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രഖ്യാപനത്തെ തത്തംപള്ളി
റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) സ്വാഗതം ചെയ്തു.

ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്
നിര്‍മ്മിക്കാവുന്ന പ്ലാന്റും ഹൗസ്‌ബോട്ട് രംഗത്തെ ടോയ്‌ലറ്റ് മാലിന്യം
സംസ്‌ക്കരിക്കുന്ന പ്ലാന്റും ആരംഭിക്കാമെന്നാണ് വാഗ്ദാനം. ഗ്യാസ്
പ്ലാന്റിന് രണ്ട് ഏക്കറും ടോയ്‌ലറ്റ് മാലിന്യ പ്ലാന്റിന് ഒരു ഏക്കറും
ഭൂമി വേണ്ടിവരും.



മുനിസിപ്പല്‍ പ്രദേശത്തെ മൂന്നു വാര്‍ഡുകള്‍ സമ്പൂര്‍ണ
ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിയുടെ കിടങ്ങാംപറമ്പ്
മൈതാനത്തെ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.