Breaking News

Trending right now:
Description
 
Nov 20, 2012

മീന്‍ മപ്പാസ്‌

image മീന്‍ ചതുരക്കഷണങ്ങളായി മുറിച്ചത്‌ -500 ഗ്രാം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 6 അല്ലി
ചെറിയ ഉള്ളി - 1 കപ്പ്‌
പച്ചമുളക്‌ - 4 എണ്ണം
മുളകുപൊടി - 3/4 ടീ സ്‌പൂണ്‍
മല്ലിപ്പൊടി - 2 ടീ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീ സ്‌പൂണ്‍
കുരുമുളകുപൊടി - 1/4 ടീ സ്‌പൂണ്‍
കുടംപുളി -2
ഉണക്ക മുളക്‌്‌ - 3
കടുക്‌ - 1/4 ടീ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌ 
കറിവേപ്പില കുറച്ച്‌
കട്ടിയുള്ള തേങ്ങാപ്പാല്‍ - 2 കപ്പ്‌ 

പാകം ചെയ്യുന്നവിധം

ഉള്ളിയും പച്ചമുളകും നീളത്തില്‍ അരിയുക. മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വെളുത്തുള്ളി ഇവ ഒന്നിച്ചരയ്‌ക്കുക. ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ കടുക്‌, ഉണക്കമുളക്‌, കറിവേപ്പില ഇവ ഇടുക. ഇത്‌ 100 ശതമാനം പവറില്‍ 2 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ നീളത്തില്‍ അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേര്‍ത്തിളക്കി 100 ശതമാനം പവറില്‍ 3 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. മീന്‍, അരപ്പ്‌, കുടംപുളി, ഉപ്പ്‌ ഇവയും ചേര്‍ത്തിളക്കി പാത്രം മൂടി 70 ശതമാനം പവറില്‍ 10 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. 2 കപ്പ്‌ കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ വീണ്ടും 70 ശതമാനം പവറില്‍ 10 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. 5 മിനിട്ട്‌ കഴിഞ്ഞ്‌ ഉപയോഗിക്കാം.