Breaking News

Trending right now:
Description
 
Nov 20, 2012

ഗിന്നസ്‌ ബുക്ക്‌ റിക്കോര്‍ഡ്‌ ലക്ഷ്യമാക്കി സാംസങ്‌ ഗാലക്‌സി നോട്ട്‌ 2 ഇന്‍ക്രെഡിബിള്‍ ആര്‍ട്ട്‌പീസ്‌

image ഗിന്നസ്‌ ബുക്ക്‌ റിക്കോര്‍ഡുകളില്‍ ഇടം പിടിക്കാന്‍ ലക്ഷ്യമിട്ട്‌ സാംസങ്‌ ഗാലക്‌സി നോട്ട്‌ 2 ഇന്‍ക്രെഡിബിള്‍ ആര്‍ട്ട്‌പീസ്‌. ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത്‌ സൃഷ്‌ടിച്ച ഡിജിറ്റല്‍ കലാസൃഷ്‌ടി എന്ന റിക്കോര്‍ഡാണ്‌ ഈ സംരംഭം സൃഷ്‌ടിക്കാനൊരുങ്ങുന്നത്‌.

നിലവില്‍ ഗ്രേറ്റ്‌ ബിട്ടനാണ്‌ ഈ റിക്കോര്‍ഡ്‌. 201,958 കുട്ടികള്‍ ചേര്‍ന്ന്‌ സൃഷ്‌ടിച്ച സെല്‍ഫ്‌ പോര്‍ട്രെയ്‌റ്റുകളുടെ സമാഹാരം ഒറ്റ കലാസൃഷ്‌ടിയായി ബക്കിംഗ്‌ ഹാം പാലസില്‍ പ്രദര്‍ശിപ്പിച്ചാണ്‌ റിക്കോര്‍ഡിട്ടത്‌. ഈ റിക്കോര്‍ഡ്‌ മറികടക്കാനാണ്‌ ഒരു ആഗോളതല കാംപെയിനിലൂടെ സാംസങ്‌ ശ്രമിക്കുന്നത്‌.

ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ എല്ലാ ഭാരതീയരെയും സാംസങ്‌ ക്ഷണിക്കുന്നു.

www.samsung.com എന്ന വെബ്‌ സൈറ്റിലൂടെയോ, www.facebook.com/SamsungMobileIndia എന്ന ഫേസ്‌ബുക്ക്‌ പേജ്‌ വഴിയോ ഈ ചരിത്ര നിമിഷത്തില്‍ പങ്കാളികളാവാം. സാംസങ്‌ ഡിജിറ്റല്‍ പ്ലാസകള്‍, സ്‌മാര്‍ട്ട്‌ ഫോണ്‍ കഫേകള്‍, സാംസങ്‌ എക്‌സ്‌പീരിയന്‍സ്‌ സോണുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കിയിരുക്കുന്ന സാംസങ്‌ ഗ്യാലക്‌സി നോട്ട്‌ 2 ഉപയോഗിച്ച്‌ കലാസൃഷ്‌ടികള്‍ക്ക്‌ രൂപം കൊടുത്ത്‌ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കലാസൃഷ്‌ടികള്‍ സ്‌കാന്‍ ചെയ്‌ത്‌ സാംസങ്‌ വെബ്‌ സൈറ്റില്‍ ഉള്ള ഇ മെയില്‍ സൗകര്യമുപയോഗിച്ച്‌ അയച്ചുകൊടുക്കാനും സാധിക്കും.

ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതിലൂടെ സാംസങ്‌ ഗാലക്‌സി നോട്ട്‌ 2 സ്‌മാര്‍ട്ട്‌ ഫോണോ അനുബന്ധ സാമഗ്രികളോ സമ്മാനമായി ലഭിക്കാനുള്ള സാധ്യതയും കമ്പനി ഒരുക്കുന്നു.