Breaking News

Trending right now:
Description
 
Aug 05, 2014

ലിബിയയില്‍നിന്നും 43 നഴ്‌സുമാര്‍ മടങ്ങിയെത്തി

image ലിബിയയില്‍നിന്നും 43 നഴ്‌സുമാരുടെ ആദ്യസംഘം കേരളത്തില്‍ മടങ്ങിയെത്തി. രാവിലെ 8.30-ന്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ്‌ വിമാനത്തിലാണ്‌ ഇവര്‍ എത്തിയത്‌. നോര്‍ക്ക അംഗങ്ങള്‍ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു. ടുണീഷ്യയില്‍ റോഡ്‌ മാര്‍ഗം തിങ്കളാഴ്‌ച എത്തിച്ചേര്‍ന്ന ഇവര്‍ ദുബായ്‌ വഴിയാണ്‌ എത്തിയത്‌. അടുത്ത സംഘം ബുധനാഴ്‌ച കേരളത്തിലെത്തുമെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌. ലിബിയയില്‍ എണ്‍പതോളം നഴ്‌സുമാര്‍ ഇനിയുമുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.