Breaking News

Trending right now:
Description
 
Aug 05, 2014

ഡാളസ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാ​ള്‍

Johnson Punchakkonam
image

ഡാളസ് സെന്‍റ് മേരീസ്  ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ  വാങ്ങിപ്പ് പ്പെരുന്നാള്‍ ആഗസ്റ്റ്‌  10 മുതല്‍ 17 വരെ ആചരിക്കും. 10-ാം തീയതി ‍ഞായറാഴ്ച്ച പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 15 -ാം തീയതി ‍ വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാ നമസ്ക്കാരവും "ദൈവകൃപയുടെ ശാക്തീകരണം" എന്ന വിഷയത്തെ അധികരിച്ച് ധ്യാന ചിന്തകൾക്ക് ഫാ. ഡോ. വർഗീസ്‌ എം. ദാനിയേൽ നേതൃത്വം നല്കും. 16 -ാം തീയതി ‍ ശനിയാഴ്ച 2 മണിക്ക് യുവതീ-യുവാക്കൾക്കായി "യവ്വനത്തിൽ ക്രിസ്തീയ അനുഭവം  " എന്ന വിഷയത്തെ അധികരിച്ച് ചർച്ചക്ക് ഫാ. ഡോ. വർഗീസ്‌ എം. ദാനിയേൽ നേതൃത്വം നല്കും.  7 മണിക്ക് സന്ധ്യാ നമസ്ക്കാരവും  ധ്യാന പ്രസംഗവും, തുടർന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും,  നടക്കും. 17-ാം തീയതി ഞായറാഴ്ച രാവിലെ 8.30-ക്ക് പ്രഭാത  നമസ്കാരവും  വി.  കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയും,  നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Rev. Fr. Raju Daniel   (Vicar & President)  214-476-6584

Mr. Prince Abraham (Secretary) 214-729-5345

Mr. Rusk Jacob (Trustee) 469-362-2308

Mr. Mohan Cherian (Perunaal Coordinator) 214-546-7773