Breaking News

Trending right now:
Description
 
Aug 04, 2014

മെല്‍ബണില്‍ ഒഐസിസി ഓസ്‌ട്രേലിയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ്‌ 24-ന്‌

image മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നോബിള്‍ പാര്‍ക്ക്‌ സെക്കന്‍ഡറി കോളജില്‍ ഓഗസ്റ്റ്‌ 24-ന്‌ വൈകുന്നേരം നാലു മുതല്‍ വിവിധ കലാപരിപാടികളോടെയാണ്‌ ആഘോഷപരിപാടികള്‍. ആഘോഷത്തില്‍ മുഖ്യാതിഥികളായി കേരളത്തില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, മെല്‍ബണിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടികളുടെ നടത്തിപ്പിനായി ഒഐസിസി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഒഐസിസി അഡ്‌ഹോക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.വി. ജിജേഷ്‌ ചെയര്‍മാനായും സോബന്‍ തോമസ്‌ ജനറല്‍ കണ്‍വീനറായും ഡോ. ബിജു മാത്യു വൈസ്‌ ചെയര്‍മാനായുമുള്ള സ്വാഗത സംഘമാണ്‌ രൂപീകരിച്ചിരിക്കുന്നത്‌.

രക്ഷാധികാരികളായി സി.പി സാജു, ബൈജു ഇലഞ്ഞിക്കുടി, ബിജു സ്‌കറിയ എന്നിവരേയും സബ്‌ കമ്മിറ്റി ചെയര്‍മാന്മാരായി ഹൈനസ്‌ ബിനോയി (ഫിനാന്‍സ്‌), അരുണ്‍ പാലയ്‌ക്കലോടി (പ്രോഗ്രാം), ജോമോന്‍ ജോസഫ്‌ (ഫുഡ്‌ ആന്‍ഡ്‌ അക്കമഡേഷന്‍), ജോസഫ്‌ പീറ്റര്‍ (സ്റ്റേജ്‌ ആന്‍ഡ്‌ ഡക്കറേഷന്‍) എന്നിവരെയും കണ്‍വീനര്‍മാരായി അനില്‍ ജെയിംസ്‌, ജിജോ ജോസ്‌, ഷൈജു ദേവസി, മനു പി. ജോഷ്വ, അലന്‍ കുര്യാക്കോസ്‌, ബിജോ ജോസ്‌, ജിം എന്നിവരെയും തെരഞ്ഞെടുത്തു.

ബിജു സ്‌കറിയ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ സോബന്‍ തോമസ്‌ സ്വാഗതവും ജോസഫ്‌ പീറ്റര്‍ നന്ദിയും പറഞ്ഞു.