Breaking News

Trending right now:
Description
 
Aug 04, 2014

സാംസങിന്റെ ആദ്യ കസ്റ്റമര്‍ സര്‍വീസ്‌ പ്ലാസ ന്യൂഡല്‍ഹിയില്‍

image
പ്രമുഖ ഇലക്ട്രോണിക്‌സ്‌ കമ്പനിയായ സാംസങ്‌ ഇലക്ട്രോണിക്‌സ്‌ ഉപയോക്താക്കള്‍ക്ക്‌ മികച്ച വില്‍പ്പനാനന്തര സേവനം ലഭ്യമാക്കുന്നതിനായി ആദ്യ കസ്‌റ്റമര്‍ സര്‍വീസ്‌ പ്ലാസ ഡല്‍ഹിയിലെ ഒാക്‌ലയില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസങ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ബി.ഡി. പാര്‍ക്ക്‌ സര്‍വീസ്‌ പ്ലാസ ഉദ്‌ഘാടനം ചെയ്‌തു. 
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പ്രീമിയം സേവനം ലഭ്യമാക്കുന്നതിനുള്ള തുടക്കമാണ്‌ കസ്റ്റര്‍ സര്‍വീസ്‌ പ്ലാസയെന്ന്‌ ബി.ഡി. പാര്‍ക്ക്‌ പറഞ്ഞു. 
എല്ലാത്തരം ഉത്‌പന്നങ്ങളുടെയും സേവനം ഒരു കൂരയ്‌ക്കു കീഴില്‍ ലഭ്യമാക്കുന്ന സര്‍വീസ്‌ പ്ലാസയില്‍ ഓരോ ഉത്‌പന്നങ്ങള്‍ക്കുമായി പ്രത്യേക സോണുകള്‍ ഉണ്ടായിരിക്കും. രാജ്യത്തെങ്ങും 2800 സര്‍വീസ്‌ കേന്ദ്രങ്ങളുള്ള സാംസങിനാണ്‌ ഇന്ത്യയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ വ്യവസായരംഗത്ത്‌ ഏറ്റവും വലിയ സേവനശൃംഖലയുള്ളത്‌. കൂടാതെ 50 പാര്‍ട്‌സ്‌ വെയര്‍ഹൗസുകളും നാല്‌ ലോകോത്തര പരിശീലന അക്കാദമികളുമുണ്ട്‌. 
26,000 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ സര്‍വീസ്‌ പ്ലാസ ആഴ്‌ചയിലെ ഏഴു ദിവസവും രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഉപയോക്താക്കളുടെ മുന്നില്‍ വച്ചു തന്നെ സര്‍വീസ്‌ ചെയ്യുകയും പാര്‍ട്‌സുകള്‍ മാറിനല്‌കുകയും ചെയ്യും. 
ഇന്ത്യയെങ്ങും സര്‍വീസ്‌ പ്ലാസകള്‍ ആരംഭിക്കാനാണ്‌ സാംസങ്‌ ലക്ഷ്യമിടുന്നത്‌. 3ജി സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും സ്‌മാര്‍ട്ട്‌ ടിവികള്‍ക്കും വില്‍പ്പനാനന്തരസേവനം ലഭ്യമാക്കുന്നുണ്ട്‌. കൂടാതെ തെരഞ്ഞെടുത്ത സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക്‌ പിക്‌ ആന്‍ഡ്‌ ഡ്രോപ്‌ സൗകര്യവുമുണ്ട