Breaking News

Trending right now:
Description
 
Aug 04, 2014

അലെക്സ് തോമസ് മുറിക്കനാനി പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്

Mathew Moolacheril
image
അലെക്സ് തോമസ് മുറിക്കനാനിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

യുവാവായിരിക്കുമ്പോള്‍ മുതല്‍ രാഷ്ട്രീയ, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും, നല്ലൊരു സംഘാടകനും പൊതുജന സമ്മതനുമായ അലെക്‌സ്; ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളീസ് ഇന്‍ അമേരിക്ക (ട്രഷറര്‍), ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ട്രഷറര്‍), യോങ്കേഴ്സ് ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (മുന്‍ കമ്മിറ്റി മെമ്പര്‍), ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ (മുന്‍ കമ്മിറ്റി മെമ്പര്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുണ്ട്. 

ശ്രീ. അലെക്‌സിനെ ഈ സ്ഥാനത്തേക്ക് ലഭിച്ചത് പ്രവാസി മലയാളി ഫെഡറേഷന് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി മുതലായവര്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലമായി ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടി നിവാസിയായ അലെക്സ്, കോട്ടയം കങ്ങഴ മുറിക്കനാനി എം.സി തോമസിന്റെയും, പരേതയായ റോസമ്മ തോമസിന്റെയും (മുന്‍ കോട്ടയം ജില്ല ഡിക്ട്രിക്റ്റ് കൗണ്‍സില്‍ മെമ്പര്‍) പുത്രനാണ്. സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകയും, ഗായികയും, നര്‍ത്തകിയും, പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററുമായ ലൈസി അലക്‌സ് ആണ് ഭാര്യ. അലോഷ് അലെക്‌സ് (ഫൊക്കാന യൂത്ത് മെമ്പര്‍), അഷിത അലെക്‌സ് എന്നിവരാണ് മക്കള്‍.

താമസിയാതെ തന്നെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നും, പ്രവാസി മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം അലെ‌ക്സുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലെക്സ് തോമസ് മുറിക്കനാനി: ഫോണ്‍: 845-268-3694, 914-473-0142; ഇമെയില്‍: alexalosh@gmail.com