Breaking News

Trending right now:
Description
 
Aug 04, 2014

ചെങ്കണ്ണി തിത്തിരി (Red-wattled Lapwing)

Dipin Augustine - കേരളത്തിലെ പക്ഷിജാലങ്ങളുടെ ചിറകടിത്താരയിലൂടെ ഒരു യാത്ര
image വർണ്ണചിറകുകൾ - 3 

 ചെങ്കണ്ണി തിത്തിരി (Red-wattled Lapwing) 

നമ്മുടെ വയലുകളിലും പാടങ്ങളിലുമെല്ലാം സാധാരണയായി കാണപ്പെടുന്ന പക്ഷിയാണ്തിത്തിരി പക്ഷി. മണൽകോഴി എന്നും ഇവയ്ക്ക് വിളിപേരുണ്ട്. ചെങ്കണ്ണി തിത്തിരി, മഞ്ഞകണ്ണി തിത്തിരി, ചാരതലയൻ തിത്തിരി, വെള്ളവാലൻ തിത്തിരി തുടങ്ങി ഏഴിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ മരുപ്രദേശങ്ങളും ഹിമപ്രദേശങ്ങളു ഒഴികെയുള്ള എല്ലായിടത്തും ഇവ കാണപ്പെടുന്നു.

വയലുകളും തുറസ്സായ പ്രദേശങ്ങളുമാണ് ആവാസകേന്ദ്രങ്ങൾ. വൃക്ഷങ്ങളിൽ ഇരിക്കാൻ കഴിവില്ലാത്ത ഇവ സാധാരണയായി കൂടൊരുക്കാതെ തുറസ്സായ പ്രദേശങ്ങളിലെ നിലങ്ങളിലാണ് മുട്ടയിടുന്നത്‌. 

ഉരുളൻ കല്ലുകൾക്കിടയിലോ പുല്പടർപ്പിനിടയിലോ മുട്ടയിടുന്ന ഇവയ്ക്ക്, അതുകൊണ്ടുതന്നെ പട്ടി, പൂച്ച, കീരി മുതലായ ശത്രുക്കളിൽ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു. കീടങ്ങളും പുഴുക്കളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. നിലാവുള്ള രാത്രികളിലും ഇരപിടിക്കാൻ ഇറങ്ങാറുണ്ട്‌. 

ളരെ വേഗത്തിൽ പറക്കാനും ഓടാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ആണ്പക്ഷികളും പെണ്പക്ഷികളും കാഴ്ചയിൽ ഒരുപോലെയാണ്. തലയും മാറിടവും കറുപ്പും വെളുപ്പും ഇടകലർന്നതും ചിറകുകളും മുകൾഭാഗവും തവിട്ടു നിറത്തിലും കാണപ്പെടുന്നു. 

ചെങ്കണ്ണി തിത്തിരിയുടെ മഞ്ഞനിറത്തിലുള്ള നീണ്ട കാലുകളും ചുവന്നു നീണ്ട പുരികങ്ങളും ഇവയ്ക്ക് കൂടുതൽ ഭംഗിയേകുന്നു. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാൻ കഴിയും എന്നതാണ് ഇവയുടെ പ്രത്യേകത. 


ഉത്തരേന്ത്യയിലുംമറ്റും കർഷകർ ഇവ മുട്ടയിടുന്നത്‌ നോക്കി കാലാവസ്ഥ നിർണ്ണയിക്കാറുണ്ട്. താഴ്ന്ന പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുന്നതെങ്കിൽ മഴ കുറവായിരിക്കുകയോ വരൾച്ച ഉണ്ടാവാനോ സാദ്ധ്യത ഉണ്ടെന്നും ഉയർന്ന പ്രദേശങ്ങൾ പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളിൽ മഴയുടെ ധാരാളിത്തമോ വെള്ളപ്പൊക്കമോ ഉണ്ടാവാൻ സാദ്ധ്യത ഉണ്ടെന്നുമാണ് അനുമാനം.