Breaking News

Trending right now:
Description
 
Aug 04, 2014

യുഎഇയില്‍ പുതിയ വീസ നിബന്ധനകള്‍ നിലവില്‍വന്നു

image സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള താമസവീസയുടെ (റസിഡന്റ്‌ വീസ) നിരക്ക്‌ വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള മാറ്റങ്ങളുമായി യുഎഇയില്‍ പുതിയ വീസ നിബന്ധനകള്‍ നിലവില്‍വന്നു. രണ്ടുവര്‍ഷത്തെ താമസ വീസയ്‌ക്ക്‌ നേരത്തെ 200 ദിര്‍ഹം ഫീസ്‌ (മൂന്നുവര്‍ഷത്തേക്കാണെങ്കില്‍ 300 ദിര്‍ഹം), അപേക്ഷനിരക്ക്‌ 60 ദിര്‍ഹം, സേവനനിരക്ക്‌ 10 ദിര്‍ഹം എന്നിവയടക്കം 270 ദിര്‍ഹമാണു (ഏകദേശം 4300 രൂപ) ടൈപ്പിങ്‌ ചാര്‍ജ്‌ കൂടാതെ നല്‍കേണ്ടിയിരുന്നത്‌. പുതിയ നിരക്കനുസരിച്ച്‌ 200 ദിര്‍ഹം ഫീസ്‌, 100 ദിര്‍ഹം അപേക്ഷാ നിരക്ക്‌, 100 ദിര്‍ഹം അടിയന്തരനിരക്ക്‌, 10 ദിര്‍ഹം സേവനനിരക്ക്‌ എന്നിങ്ങനെ 410 ദിര്‍ഹം (ഏകദേശം 6500 രൂപ) നല്‍കണം. വീസ പുതുക്കണമെങ്കിലും ഇതുതന്നെയാണ്‌ നിരക്ക്‌. അതേസമയം സന്ദര്‍ശക വീസയ്‌ക്ക്‌ നിരക്ക്‌ പകുതിയോളം കുറഞ്ഞിട്ടുണ്ട്‌. തൊണ്ണൂറുദിവസത്തെ സന്ദര്‍ശന വീസയുടെ നിരക്കില്‍ 460 ദിര്‍ഹത്തിന്റെ (ഏകദേശം 7300 രൂപ) കുറവുണ്ടായിട്ടുണ്ട്‌. നേരത്തെയിത്‌ ദിര്‍ഹം ഫീസ്‌, ദിര്‍ഹം ഇന്‍ഷുറന്‍സ്‌ ഫീസ്‌ എന്നിവയടക്കം 1210 ദിര്‍ഹമായിരുന്നു. പുതിയനിരക്കുപ്രകാരം 750 ദിര്‍ഹം അടച്ചാല്‍മതി. അതേസമയം 30 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശക വീസയ്‌ക്ക്‌ നിരക്ക്‌ പകുതിയോളം കുറഞ്ഞു. ഇപ്പോള്‍ 350 ദിര്‍ഹം (ഏകദേശം 5600 രൂപ) മതി. അതായത്‌, നേരത്തെ620 ദിര്‍ഹം ഫീസ്‌, 40 ദിര്‍ഹം ഇന്‍ഷുറന്‍സ്‌ ഫീസ്‌ അടക്കം 660 ദിര്‍ഹം (ഏകദേശം 10,500 രൂപ) നല്‍കണമായിരുന്നു. വിവിധവിഭാഗം വീസകളുടെ പേരുകളിലും മാറ്റമുണ്ടായിട്ടുണ്ട്‌.