Breaking News

Trending right now:
Description
 
Nov 20, 2012

അയര്‍ലന്‍ഡില്‍ ഗാര്‍ഡാകാര്‍ഡിനുള്ള ഫീസ്‌ ഇരട്ടിയാക്കി

image ഡബ്‌ളിന്‍: ഐറിഷ്‌ വിസക്കൊപ്പമുള്ള ഗാര്‍ഡാകാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്‌ ഇനി മുതല്‍ മുന്നൂറ്‌ യൂറോയായിരിക്കും. ഇതുവരെ 150 യൂറോയായിരുന്നതാണ്‌ ഇരട്ടിയായി വര്‍ധിപ്പിച്ചത്‌. ഫീസ്‌ ഉയര്‍ത്തിയത്‌ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക്‌ ഇരുട്ടടിയായി. പഠനത്തിനായി അയര്‍ലന്‍ഡിലെത്തിയിട്ടുള്ള വിദ്യാര്‍ഥികളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.

ഫീസ്‌ ഉയര്‍ത്തിയതോടെ വിസ ചെലവുകള്‍ക്കായി ഏറ്റവും ഉയര്‍ന്ന തുക മുടക്കേണ്ട രാജ്യങ്ങളിലൊന്നായി അയര്‍ലന്‍ഡ്‌ മാറി.

ഐറിഷ്‌ വിസാഫീസ്‌ ഇപ്പോള്‍ നൂറ്‌ യൂറോയാണ്‌. ഇതോടൊപ്പം ഗാര്‍ഡാകാര്‍ഡിനുള്ള മുന്നൂറു യൂറോയും കൂടിയാവുമ്പോള്‍ ഒരാള്‍ക്ക്‌്‌ ഇനിമുതല്‍ വിസയ്‌ക്ക്‌ നാനൂറ്‌ യൂറോ ചെലവുവരും. 

സാമ്പത്തികനില പരുങ്ങലിലായ അയര്‍ലന്‍ഡില്‍ ഏതെല്ലാം തരത്തില്‍ ഫീസുകളുയര്‍ത്തി വരുമാനം വര്‍ധിപ്പിക്കാനാവുമോ അതെല്ലാം ചെയ്യാനുള്ള നീക്കത്തിലാണ്‌ സര്‍ക്കാര്‍. വിസാഫീസ്‌ വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധം രൂക്ഷമാണ്‌.