Breaking News

Trending right now:
Description
 
Aug 03, 2014

പ്രതിഫലം വര്‍ധിപ്പിച്ചു: കാജലിന്‌ ഒന്നരക്കോടി; നര്‍ഗീസിന്‌ ഒരുകോടി

image താരസുന്ദരി കാജല്‍ അഗര്‍വാളും ബോളിവുഡ്‌ സുന്ദരി നര്‍ഗീസ്‌ ഫക്രിയും പ്രതിഫലം വര്‍ധിപ്പിച്ചു. കാജലിന്‌ ഒന്നരക്കോടിയും നര്‍ഗീസിന്‌ ഒരുകോടിയും നല്‍കിയാലേ ഇവര്‍ ചിത്രത്തിലെത്തൂ. നഗര്‍ഗീസ്‌ ഐറ്റം ഡാന്‍സിനാണ്‌ വര്‍ധനവരുത്തിയിരിക്കുന്നത്‌. തമിഴിലും തെലുങ്കിലും എന്തിന്‌ ബോളിവുഡിലും അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട താരമാണ്‌ കാജല്‍ അഗര്‍വാള്‍. കാജലിന്റെ പ്രതിഫലത്തുക കേട്ട്‌ സംവിധായകന്‍ സുരാജും നിര്‍മാതാവും ഞെട്ടുകതന്നെ ചെയ്‌തു. ജയം രവി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടി കാജലിനെ സമീപിച്ചപ്പോഴാണ്‌ പ്രതിഫലം കൂട്ടിയ വിവരം ഇവര്‍ അറിയുന്നത്‌. മുന്‍പ്‌ ഒരു കോടി രൂപയായിരുന്നു കാജലിന്റെ പ്രതിഫലം. എന്തായാലും തന്റെ ചിത്രത്തില്‍ മറ്റൊരു നടി മതിയെന്ന വാശിയിലാണ്‌ നിര്‍മാതാവ്‌.

നര്‍ഗീസിന്‌ ഐറ്റം നമ്പര്‍ ഡാന്‍സിാണ്‌ ഒരുകോടിവാങ്ങുന്നത്‌. അരുണ്‍ രാജ്‌ വര്‍മ സംവിധാനം ചെയ്‌ത്‌ പ്രശാന്ത്‌ നായകനാകുന്ന സാഹസം എന്ന തമിഴ്‌ ചിത്രത്തിനുവേണ്ടിയാണ്‌ നര്‍ഗീസ്‌ ഡാന്‍സു ചെയ്യുന്നത്‌. ഇതാദ്യമായിട്ടാണ്‌ നര്‍ഗീസ്‌ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്‌. മൂന്നു ദിവസത്തെ ഷൂട്ടിംഗാണ്‌ ചിത്രത്തിനായി നര്‍ഗീസ്‌ മാറ്റിവച്ചിരിക്കുന്നത്‌. നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവ ഐറ്റം നമ്പര്‍ ഡാന്‍സിലേക്ക്‌ നര്‍ഗീസിന്റെ പേരു നിര്‍ദേശിക്കുകയായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ബോളിവുഡ്‌ ചിത്രം കിക്കിനു വേണ്ടിയാണ്‌ അവസാനമായി നര്‍ഗീസ്‌ ഐറ്റം നമ്പര്‍ ഡാന്‍സു ചെയ്‌തത്‌.