Breaking News

Trending right now:
Description
 
Aug 03, 2014

ഹോണ്ട മൊബീലിയോ കേരളത്തിലെത്തി

image പ്രമുഖ പ്രീമിയം കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്‌ ഇന്ത്യ ഏഴു സീറ്റുള്ള ഹോണ്ട മൊബീലിയോ കേരളത്തില്‍ അവതരിപ്പിച്ചു. ജനങ്ങളുടെ ഡ്രൈവിംഗ്‌ ആവശ്യകതകളും ജീവിതശൈലിയും സംബന്ധിച്ച്‌ സര്‍വേ നടത്തിയതിനുശേഷമാണ്‌ ബാങ്കോക്കിലെ ഹോണ്ട ആര്‍ ആന്‍ഡ്‌ ഡി ഏഷ്യ പസിഫിക്‌ കമ്പനിയില്‍ മൊബീലിയോ വികസിപ്പിച്ചെടുത്തതെന്നു ഹോണ്ട കാര്‍സ്‌ ഇന്ത്യ സീനിയര്‍ വൈസ്‌ പ്രസിഡന്റും സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ വിഭാഗം ഡയറക്ടറുമായ ഷിഗേരു യമസാക്കി വിപണി അവതരണം നടത്തുന്ന ചടങ്ങില്‍ പറഞ്ഞു. മികച്ച മൈലേജും പവറും ലഭ്യമാക്കുന്നതിന്‌ 1.5 ലിറ്റര്‍ ഐ-ഡിടെക്‌ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐ വിടെക്‌ പെട്രോള്‍ എന്‍ജിനുമാണു വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ഏറ്റവും പുതിയ എര്‍ത്ത്‌ ഡ്രീംസ്‌ ടെക്‌നോളജിയെ അടിസ്ഥാനമാക്കി തയാറാക്കിയ മൊബീലിയോയുടെ 1.5 ലിറ്റര്‍ ഐ-ഡിടെക്‌ ഡീസല്‍ എന്‍ജിന്‍ 3,600 ആര്‍പിഎം നിരക്കില്‍ 100 പിഎസിന്റെ പരമാവധി പവറും 1,750 ആര്‍പിഎമ്മില്‍ പരമാവധി 200 എന്‍എം ടോര്‍ക്കും ലഭ്യമാക്കുന്നു. ലിറ്ററിന്‌ 24.2 കിലോമീറ്ററാണ്‌ ഇന്ധനക്ഷമത. സ്‌റ്റാന്‍ഡേര്‍ഡ്‌ ഫൈവ്‌ സ്‌പീഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനാണ്‌ ഇതിനുള്ളത്‌. ഇന്ധനക്ഷമത 17.3 കിലോമീറ്ററാണ്‌. ഏഴു നിറങ്ങളില്‍ മൊബീലിയോ ലഭ്യമാകും. രണ്ടുവര്‍ഷമോ അല്ലെങ്കില്‍ 40,000 കിലോമീറ്ററോ വാറന്റിയും നല്‍കും. പെട്രോള്‍ മോഡലിന്‌ 6,77,000 രൂപ മുതല്‍ 9,06,500 രൂപ വരെയാണ്‌ എക്‌സ്‌ഷോറൂം വില. ഡീസലിന്‌ 8,22,000 രൂപ മുതല്‍ 11,30,500 രൂപ വരെയാണ്‌ വില.