Breaking News

Trending right now:
Description
 
Aug 01, 2014

ടാറ്റ മോട്ടോഴ്‌സ്‌ ലുലു മാളില്‍ റെവോട്രോണ്‍ ലാബ്‌ തുടങ്ങി

image
ടാറ്റ മോട്ടോഴ്‌സിന്റെ റിവോട്രോണ്‍ ലാബ്‌ ലുലു മാളില്‍ ആരംഭിച്ചു. റിവോട്രോണ്‍ എന്‍ജിന്റെ പ്രചാരണത്തിനായാണിത്‌. പുതിയ കാറുകളായ സെസ്റ്റ്‌, ബോള്‍ട്ട്‌ എന്നിവയില്‍ റെവോട്രോണ്‍ എന്‍ജിനുകളായിരിക്കും ടാറ്റ ഉപയോഗിക്കുക. ഇന്ത്യയിലെ ആദ്യത്തെ 1.2 ലിറ്റര്‍ എംപിഎഫ്‌ഐ ടര്‍ബോചാര്‍ജ്‌ഡ്‌ പെട്രോള്‍ എന്‍ജിനായ റിവോട്രോണ്‍ 1.2 ടി ഉപയോക്താക്കള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനും ബ്രാന്‍ഡിന്റെ പ്രചാരണത്തിനുമായാണ്‌ റിവോട്രോണ്‍ ലാബ്‌.

അത്യാധുനിക രൂപകല്‍പനയോടെ എന്‍ജിന്റെ പ്രയോജനമെന്തെന്ന്‌ തൊട്ടറിയാന്‍ സാധിക്കുന്ന രീതിയിലാണ്‌ റിവോട്രോണ്‍ ലാബ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. പ്രത്യേകമായ സോണുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ബിനോറല്‍ സൗണ്ട്‌ സോണില്‍ വിര്‍ച്വല്‍ ശബ്ദ അനുഭവം ലഭ്യമാകുമ്പോള്‍ റിവോട്രോണിന്റെ ശക്തിയും യാത്ര ചെയ്‌ത പോലുള്ള ശബ്ദാനുഭവവും നേരിട്ടറിയാം. റോഡില്‍ ഓടിക്കുന്നതുപോലെയുളള അനുഭവത്തിലൂടെ മൂന്ന്‌ വ്യത്യസ്‌ത മോഡുകളിലുള്ള എന്‍ജിനുകള്‍ ഓടിക്കുന്നതിന്റെ വ്യത്യസ്‌തതയും റിവോട്രോണ്‍ എന്‍ജിന്‍ ഉപയോഗിക്കുമ്പോഴുള്ള ഡ്രൈവിംഗ്‌ ആസ്വാദ്യതയും നേരിട്ടറിയാം.

ഭാവിയിലേയ്‌ക്കുള്ള 3-ഡി ഗെയിമാണ്‌ റിവോട്രോണ്‍ ചലഞ്ച്‌ ഗെയിം. മള്‍ട്ടി ഡ്രൈവ്‌ മോഡുകളായ സ്‌പോര്‍ട്‌, ഇക്കോ, സിറ്റി എന്നിവയുടെ വ്യത്യസ്‌തതയും 1750-3500 പിപിഎമ്മില്‍ 90 പിഎസും 140 എന്‍എം ടോര്‍ക്കും നേരിട്ട്‌ അനുഭവിക്കാനാകും. ഫ്യൂയല്‍ ഡ്രൈവുകള്‍ തെരഞ്ഞെടുത്ത്‌ റൈറ്റ്‌ ഡ്രൈവ്‌ മോഡിലൂടെ മറ്റുള്ളവരെ തോല്‍പ്പിച്ച്‌ കയറുന്നത്‌ എങ്ങനെയെന്നത്‌ തിരിച്ചറിയാനും ഈ ഗെയിം സഹായിക്കും. ഈ ഗെയിം ആപ്പിള്‍ ആപ്‌ സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയും. കൂടാതെ റിവോട്രോണ്‍ മൈക്രോസൈറ്റില്‍നിന്ന്‌ ഓണ്‍ലൈനിലും ഗെയിം കളിക്കാം.

ലാബില്‍ എതിരാളികള്‍ക്ക്‌ ഒപ്പം കളിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ ഈ ഗെയിം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഇന്ററാക്ടീവ്‌ ടച്ച്‌ ഗ്ലാസ്‌ ഉപയോഗിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ 1.2 ലിറ്റര്‍ എംപിഎഫ്‌ഐ ടര്‍ബി ചാര്‍ജസ്‌ പെട്രോള്‍ എന്‍ജിനേക്കുറിച്ച്‌ ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരമുണ്ട്‌.

ലാബില്‍ ഓഗ്മെന്റഡ്‌ റിയാലിറ്റി ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ നരേന്‍ കാര്‍ത്തികേയനൊപ്പമുള്ള വിര്‍ച്വല്‍ ചിത്രം എടുക്കാനും കഴിയും. ആകര്‍ഷകമായ ഒരു ക്യാപ്‌ഷന്‍ സഹിതം ചിത്രം ഫേസ്‌ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്യും. ലാബിലെ ശാസ്‌ത്രഞ്‌ജരുടെ വകയായി തമാശയ്‌ക്കുള്ള പലവിധി വഴികളുമുണ്ട്‌.