Breaking News

Trending right now:
Description
 
Aug 01, 2014

ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനം: നാളെ തിരുശേഷിപ്പ്‌ പ്രയാണം

image ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക്‌ മുന്നോടിയായി മാന്നാനത്ത്‌ തിരുശേഷിപ്പ്‌ പ്രയാണത്തിന്‌ നാളെ തുടക്കംകുറിക്കും. ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ആശ്രമദേവാലയത്തില്‍നിന്നാണ്‌ പ്രയാണം ആരംഭിക്കുന്നത്‌. നവംബര്‍ 23നു റോമില്‍ നടക്കുന്ന നാമകരണ ചടങ്ങുകള്‍ക്കൊപ്പം പ്രൗഢമായ ആഘോഷ പരിപാടികളാണ്‌ ചാവറയച്ചന്‍ ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ച മാന്നാനം ആശ്രമദേവാലയത്തില്‍ സംഘടിപ്പിക്കുന്നത്‌. ഇതിന്റെ ഭാഗമായി ദേവാലയത്തിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ്‌ ആദ്യം നടക്കുക. ഓരോദിവസവും മാന്നാനത്ത്‌ എത്തി കബറിടത്തില്‍ പ്രാര്‍ഥന നടത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്‌. അരലക്ഷത്തോളം വിശ്വാസികള്‍ നാമകരണ ചടങ്ങു നടക്കുന്ന ദിവസം ആശ്രമത്തില്‍ എത്തിച്ചേരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ആശ്രമ ദേവാലയത്തോടൊപ്പം മാന്നാനം ഗ്രാമവും ഒരുങ്ങിക്കഴിഞ്ഞു. ആശ്രമത്തില്‍ ചാവറയച്ചന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. മാര്‍ബിളില്‍തീര്‍ത്ത പ്രതിമ ജര്‍മനിയില്‍നിന്നാണ്‌ മാന്നാനത്ത്‌ എത്തിക്കുന്നത്‌. ചാവറയച്ചന്‍ വന്നിറങ്ങിയ കടവ്‌ നവീകരിച്ച്‌ വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്താന്‍ തീരുമിച്ചിട്ടുണ്ട്‌.