Breaking News

Trending right now:
Description
 
Jul 31, 2014

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ ഓഗസ്റ്റ്‌ ഏഴു മുതല്‍ പത്തു വരെ

image വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഒമ്പതാമത്‌ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ ഓഗസ്റ്റ്‌ ഏഴു മുതല്‍ 10 വരെ കുമരകം ബാക്ക്‌വാട്ടര്‍ റിപ്പിള്‍സില്‍ നടത്തപ്പെടുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, അനൂപ്‌ ജേക്കബ്‌, വി.എസ്‌. ശിവകുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, അയര്‍ലന്‍ഡ്‌, ഓസ്‌ട്രിയ, ഇറ്റലി, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികളും മറ്റു പ്രതിനിധികളും അമേരിക്ക, കാനഡ, യൂറോപ്പ്‌, ഓസ്‌ട്രേലിയ, ആഫ്രിക്ക, ന്യൂസിലാന്റ്‌, ഗള്‍ഫ്‌, സിംഗപ്പൂര്‍ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പേരുമാാണ്‌ സംഗമത്തില്‍ പങ്കെടുക്കുക.

എന്‍ആര്‍കെ (നോണ്‍ റെസിഡന്റ്‌ കേരളൈറ്റ്‌സ്‌) ഫെസ്റ്റ്‌, 51 നിര്‍ധന യുവതി യുവാക്കളുടെ സമൂഹ വിവാഹം, കേരള ബിസിനസ്‌ അവാര്‍ഡ്‌, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ്‌ഷോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ ഗാനമേള, കുമരകം ടൂര്‍, ബോട്ട്‌ റേയ്‌സ്‌, ഓണാഘോഷം തുടങ്ങിയവയും സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നാലുദിവസത്തെ പാക്കേജ്‌ റേറ്റിലാണ്‌ താമസവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്‌.

മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി രക്ഷാധികാരിയായ വിവിധ കമ്മിറ്റികള്‍ക്ക്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, ഗ്ലോബല്‍ പ്രസിഡന്റ്‌ എം.എസ്‌. ജോസ്‌, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പോളി മാത്യു അറമ്പന്‍കുടി, കണ്‍വീനര്‍ അഡ്വ. സിറിയക്‌ തോമസ്‌, വി.സി. പ്രവീണ്‍, അനോജ്‌കുമാര്‍, മോഹന്‍ എടയ്‌ക്കാട്‌, സി.ആര്‍. സുരേഷ്‌ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 00919448064430.