Breaking News

Trending right now:
Description
 
Jul 31, 2014

ഇന്ത്യന്‍ ഗാലക്‌സി ആപ്ലിക്കേഷനുമായി സാംസങ്‌

image ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുവേണ്ടി പ്രത്യേകം ക്രമീകരിച്ച ഗാലക്‌സി ആപ്ലിക്കേഷന്‍ സ്റ്റോറുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌. 500 ലധികം ആപ്ലിക്കേഷനുകള്‍ അണിനിരക്കുന്ന ഈ സ്റ്റോറില്‍ 300 എണ്ണവും ഇന്ത്യയെ കേന്ദ്രീകരിച്ചുള്ളവയാണ്‌. ഗാലക്‌സി സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി ആപ്പ്‌ സ്റ്റോറിന്റെ ലോഗോ മുതല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ വരെ പരിഷ്‌കരിച്ചിട്ടുമുണ്ട്‌. സ്‌മാര്‍ട്ട്‌ ഫോണുകളെ കൂടുതല്‍ കസ്റ്റമൈസ്‌ ചെയ്യാനുള്ള ആപ്പുകള്‍ക്ക്‌ പുറമേ, നിരവധി പ്രൊമോഷനുകളും ഡിസ്‌കൗണ്ടുകളും ഗാലക്‌സി ആപ്പ്‌ സ്റ്റോറില്‍ ലഭ്യമാണ്‌. സാംസങ്‌ ആന്‍ഡ്രോയ്‌ഡ്‌ ഡിവൈസുകളില്‍ ഈ സ്റ്റോര്‍ പ്രീലോഡഡ്‌ ആയി ലഭിക്കുന്നു.