Breaking News

Trending right now:
Description
 
Jul 31, 2014

മലങ്കര സഭയുടെ പരമാധ്യക്ഷ​ൻ പരിശുദ്ധ കാതോലിക്ക ബാവ ശ്ലൈകീക സന്ദർശനത്തി​നായി സെപ്റ്റംബറി​ൽ അമേരിക്കയി​ൽ

Johnson Punchakkonam
image മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ 15 ദിവസത്തെ ശ്ലൈകീക സന്ദർശനത്തിനായി സെപ്റ്റംബറിൽ അമേരിക്കയിൽ എത്തും. മലങ്കരസഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കൊനാട്ട്, അല്മായ ട്രസ്റ്റി ശ്രി. ജോർജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് തുടങ്ങി സഭയിലെ പ്രമുഖരായ വൈദീക-അല്മായ നേതാക്കന്മാരും പരിശുദ്ധ കാതോലിക്ക ബാവയെ അനുഗമിക്കുന്നുണ്ട്.

 

മലങ്കര സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്ക, നോർത്ത് ഈസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിശ്വാസ സമൂഹത്തെ നേരിൽ കാണുവാനും, അനുഗ്രഹങ്ങൾ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക്  സെപ്റ്റംബർ 20-നു ശനിയാഴ്ച ഹൂസ്റ്റൻ ഊർഷ്ലെം അരമനയിൽ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേർന്ന് ഔദ്യോകിക വരവേല്പ്പ് നല്കും.

സെപ്റ്റംബർ 25-നു ന്യുയോർക്കിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവക്ക് സെപ്റ്റംബർ 27-നു ശനിയാഴ്ച നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേർന്ന് ഔദ്യോകിക വരവേല്പ്പ് നല്കും.

അമേരിക്കയിലെ വിവിധ ദേവാലങ്ങളിൽ പരിശുദ്ധ പിതാവിനും, സഘത്തിനും സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ അവസാനം പരിശുദ്ധ കാതോലിക്കബാവയും സഘവും കേരളത്തിലേക്ക് മടങ്ങും.