Breaking News

Trending right now:
Description
 
Jul 31, 2014

സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍

Johnson Punchakkonam
image

സെപ്റ്റംബർ 28 ഞായറാഴ്ച മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഘോഷങ്ങള്‍ക്കു മുന്നോടിയായി സുവര്‍ണ്ണജൂബിലി ഫണ്ട് ഉദ്ഘാടനം വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ജൂലൈ 27 ഞയറാഴ്ച വി. കുര്‍ബ്ബാനാനന്തരം നിര്‍വ്വഹിച്ചു. ഇടവകാംഗം ജോണ്‍സണ്‍ അലക്സാണ്ടറാണ് ഫണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രഥമ തുകയുടെ ചെക്ക് വികാരിക്കു കൈമാറിയത്.

ജൂബിലി അഘോഷങ്ങളുടെ വിശദമായ രൂപരേഖ ജനറല്‍ കണ്‍വീനര്‍ കെ. യോഹന്നാന്‍ വിശദീകരിച്ചു.ട്രസ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.