Breaking News

Trending right now:
Description
 
Jul 31, 2014

നടന്‍ കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടത്തിന്‌ കേസ്‌?

image നടന്‍ കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കുമെന്ന്‌ റോമന്‍സ്‌ സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ഘോഷും വിജോയ്‌ ചന്ദ്രനും വ്യക്തമാക്കി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെടുത്തി കുഞ്ചാക്കോ ബോബന്‍ അരോപണം ഉന്നയിച്ചതിനെതിരെയാണ്‌ കേസ്‌ കൊടുക്കുന്നതിന്‌ നിര്‍മാതാക്കള്‍ തീരുമാനമെടുത്തിരിക്കുന്നത്‌. ഫേസ്‌ ബുക്കില്‍ തങ്ങളെ അപമാനിച്ച കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ ഇരുവരും വ്യക്തമാക്കി. ചിത്രത്തിലെ അഭിനയത്തിന്‌ പ്രതിഫലമായി അമ്പതുലക്ഷം രൂപയാണ്‌ കുഞ്ചാക്കോ ബോബന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ റോന്‍സിനു മുമ്പ്‌ അഭിനയിച്ച ഓര്‍ഡിനറിയില്‍ 30 ലക്ഷം രൂപയും മല്ലൂസിങിന്‌ 35 ലക്ഷം രൂപയും റോമന്‍സിനു ശേഷം അഭിനയിച്ച ത്രി ഡോട്‌സിന്‌ 40 ലക്ഷവുമായിരുന്നു പ്രതിഫലം. എന്നാലും ആവശ്യപ്പെട്ട തുക നല്‍കി. കാര്‍ പ്രകാരം ഈ തുക റോമന്‍സിന്റെ റിലീസിനു മുമ്പുതന്നെ നല്‍കിയിരുന്നു. പലപ്പോഴായി 45.20 ലക്ഷം രൂപ പണമായും അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന്റെ പേരില്‍ ടി.ഡിഎസ്‌ ആയും നല്‍കി.നാലരലക്ഷം രൂപയുടെ ചെക്ക്‌ ഇടയ്‌ക്ക്‌ കൊടുത്തിരുന്നു. എന്നാല്‍ ഈ തുക പിന്നീട്‌ പണമായി നല്‍കി. വിശ്വാസത്തിന്റെ പുറത്താണ്‌ ചെക്ക്‌ തിരിച്ചുവാങ്ങാതിരുന്നത്‌. പ്രതിഫലം കൊടുത്തുകഴിഞ്ഞപ്പോള്‍ ബാങ്കില്‍ സ്‌റ്റോപ്‌ മെമ്മോ കൊടുത്തുകൊണ്ടാണ്‌ ചെക്ക്‌ ബൗണ്‍സ്‌ ചെയ്‌തത്‌. അല്ലാതെ വണ്ടിച്ചെക്ക്‌ അല്ലായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും രേഖകളുണ്ട്‌. മുഴുവന്‍ തുകയും കൈപ്പറ്റിയതിനുശേഷം ഇത്രയും കാലംകഴിഞ്ഞ്‌ ആരോപണം ഉന്നയിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും ഇരുവരും പറഞ്ഞു.