Breaking News

Trending right now:
Description
 
Jul 30, 2014

സാന്‍ഡിയാഗോയില്‍ ബെന്നി പ്രസാദും അനില്‍ കാന്തും ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുന്നു

image
സാന്‍ഡിയാഗോ: ഇന്ത്യ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ സാന്‍ഡിയാഗോയുടെ നേതൃത്വത്തില്‍ ബെന്നി പ്രസാദും അനില്‍ കാന്തും ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുന്നു. കമ്യൂണിറ്റി ചര്‍ച്ച്‌ ഓഫ്‌ പാവായിയിലാണ്‌ പരിപാടികള്‍ നടത്തപ്പെടുക. ഓഗസ്റ്റ്‌ ഒന്ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം ഏഴിനാണ്‌ ബെന്നി പ്രസാദിന്റെ ക്രിസ്‌ത്യന്‍ ഗാനസന്ധ്യ.. 254 രാജ്യങ്ങളില്‍ സഞ്ചരിച്ചു ക്രിസ്‌ത്യന്‍ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ്‌ റിക്കാര്‍ഡ്‌ നേടിയ പ്രശസ്‌ത സംഗീതഞ്‌ജനാണ്‌ ബെന്നി പ്രസാദ്‌. 



ഓഗസ്റ്റ്‌ മൂന്ന്‌ ഞായറാഴ്‌ച രാവിലെ 11 -ന്‌ ഇന്ത്യന്‍ ക്രൈസ്‌തവരുടെ മനം കവര്‍ന്ന പ്രഗത്ഭ പഞ്ചാബി സംഗീതഞ്‌ജന്‍ അനില്‍ കാന്തും കുടുംബവും ചേര്‍ന്ന്‌ ക്രൈസ്‌തവ ഗാനങ്ങള്‍ ആലപിക്കുന്നു. പ്രവേശനം സൗജന്യമാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

13501 Community Road, Poway. CA

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 562 824 0137, www.icfsandiego.org