Breaking News

Trending right now:
Description
 
Jul 30, 2014

മാക്‌സ്‌ ബൂപയുടെ സമഗ്ര കുടുംബാരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി

image വ്യക്തികള്‍ക്കും ചെറുതും വലുതുമായ കുടുംബങ്ങള്‍ക്കും അനുയോജ്യമായ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയായ ഹാര്‍ട്ട്‌ബീറ്റ്‌ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി മാക്‌സ്‌ ബൂപ വിപണിയില്‍ അവതരിപ്പിച്ചു.

ഒന്‍പത്‌ ഗുരുതര രോഗങ്ങള്‍ക്ക്‌ അന്താരാഷ്ട്ര തലത്തില്‍ ക്യാഷ്‌ലെസ്‌ ചികിത്സാ സൗകര്യം ലഭ്യമാണെന്നതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത. ലോകമെങ്ങും അടിയന്തര മെഡിക്കല്‍ ഇവാകുവേഷന്‍, രണ്ടു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഇന്‍ഷ്വറന്‍സ്‌ തുക, അഞ്ചു ലക്ഷം മുതല്‍ മുകളിലേയ്‌ക്കുള്ള പോളിസികളെടുക്കുമ്പോള്‍ നിലവിലുളള രോഗങ്ങള്‍ക്കു പോലും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നതിനുള്ള കാത്തിരിപ്പു കാലാവധി 24 മാസം മാത്രം, ഒരു പോളിസിക്കു കീഴില്‍ പതിനാല്‌ കുടുംബാംഗങ്ങള്‍ക്ക്‌ വരെ ഇന്‍ഷ്വറന്‍സ്‌ സംരക്ഷണം തുടങ്ങിയവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. കൂടാതെ ക്ലെയിമിന്റെ മുന്‍കാല ചരിത്രം പരിഗണിക്കാതെ പോളിസികള്‍ പുതുക്കുമ്പോള്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്‌.
കാന്‍സര്‍, ഹാര്‍ട്ട്‌ അറ്റാക്ക്‌, അവയവം മാറ്റിവയ്‌ക്കല്‍, പക്ഷാഘാതം, ബ്രെയിന്‍ ശസ്‌ത്രക്രിയ തുടങ്ങിയ ഒന്‍പത്‌ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ വിദേശത്തും ക്യാഷ്‌ലെസ്‌ ചികിത്സ ലഭിക്കും എന്നതാണ്‌ ഹാര്‍ട്ട്‌ബീറ്റ്‌ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ പ്രധാന ഗുണം. 190 രാജ്യങ്ങളിലെ ഗുണമേന്മയുള്ള ആശുപത്രികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ശൃംഖലയില്‍നിന്ന്‌ മാക്‌സ്‌ ബൂപ ഉപയോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. ഇന്ത്യയ്‌ക്കു വെളിയില്‍ വെച്ചുണ്ടാകുന്ന അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ബൂപ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഇവാകുവേഷന്‍ സൗകര്യവും ലഭ്യമാക്കും.

അത്യാധുനിക ചികിത്സയ്‌ക്കായി വേണ്ടിവരുന്ന ഉയര്‍ന്ന ചികിത്സാച്ചെലവ്‌ പരിഗണിച്ച്‌ ഹാര്‍ട്ട്‌ബീറ്റ്‌ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി രണ്ടു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയുള്ള വിവിധ പദ്ധതികളാണ്‌ അവതരിപ്പിക്കുന്നത്‌.

ഹാര്‍ട്ട്‌ബീറ്റ്‌ ഫാമിലി ഫസ്റ്റ്‌ വേരിയന്റില്‍ ഒരു പോളിസിയില്‍ പതിന്നാല്‌ ബന്ധുക്കള്‍ക്ക്‌ വരെ സംരക്ഷണം നല്‌കും. ഈ പദ്ധതിയില്‍ കുടുംബത്തിലെ ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അധിക ഫ്‌ളോട്ടര്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ ഒരു പോളിസിയില്‍തന്നെ ഓരോ വ്യക്തികള്‍ക്കും നിശ്ചിത തുകയുടെ ഇന്‍ഷ്വറന്‍സും ലഭിക്കും.
തുടര്‍ച്ചയായി പോളിസി പുതുക്കുമ്പോള്‍ അധികമായി പത്തുശതമാനം വരെ തുക സം അഷ്വേഡില്‍ വര്‍ദ്ധിക്കും ഇത്‌ വര്‍ദ്ധിച്ച്‌ അന്‍പത്‌ ശതമാനം വരെയെത്തും. അല്ലെങ്കില്‍ പ്രീമിയത്തിന്റെ പത്തു ശതമാനം ലോയല്‍റ്റി പോയിന്റായി ലഭിക്കും. ക്ലെയിം ചരിത്രം നോക്കി മാത്രം സംരക്ഷണം നല്‌കുന്ന പതിവു രീതിയില്‍നിന്ന്‌ വ്യത്യസ്‌തമായി മാക്‌സ്‌ ബൂപ ഉപയോക്താക്കള്‍ക്ക്‌ ക്ലെയിം ലഭ്യമാക്കും.

പുതിയ ഹാര്‍ട്ട്‌ബീറ്റ്‌ എഡിഷനില്‍ നിലവിലുള്ള രോഗങ്ങള്‍ക്ക്‌ രണ്ടു വര്‍ഷത്തിനുശേഷം സംരക്ഷണം നല്‌കും. സാധാരണ നാലു വര്‍ഷത്തിനുശേഷമാണ്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നത്‌. ആവശ്യനേരത്ത്‌ ആരോഗ്യസംരക്ഷണ പദ്ധതി ഉപയോഗിക്കാന്‍ ഇത്‌ സഹായകമാകും.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ്‌ സംരക്ഷണത്തിന്‌ പുതുക്കുന്നതിന്‌ അനുസരിച്ച്‌ സമഗ്ര സംരക്ഷണവും കുറഞ്ഞുവരുന്ന കോ പേയ്‌മെന്റും ഉറപ്പുനല്‌കുന്നു. തുടര്‍ച്ചയായി പുതുക്കുമ്പോള്‍ കോ പേയ്‌മെന്റ്‌ പൂജ്യമായിരിക്കും.