
ഇന്ത്യന്‍
സ്വാതന്ത്ര്യസമര നായകന് നേതാജി സുഭാഷ് ചന്ദ്രബോസ് യാത്രചെയ്തിരുന്ന കാര്‍
കാണാന്‍ തിക്കുംതിരക്കും. ധന്‍ബാദ് കോയ്ല നഗറിലെ ഗസ്റ്റ് ഹൗസിലാണ് ഫോര്‍ഡ്
സൂപ്പര്‍ ഡീലക്സ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്. 1930ലും 1940ലും നേതാജി ഈ കാര്‍
ഉപയോഗിച്ചിരുന്നതായി പറയുന്നു. പുക്തി ബലിഹാരയില് ഭാരത് കോക്കിങ് കോള്‍
ലിമിറ്റഡിന്റെ ബരാരി കോക്ക് പ്ലാന്റിലെ അടഞ്ഞുകിടന്ന വെയര്‍ഹൗസില്‍ നിന്ന്്
കാര്‍ കണ്ടെടുക്കുകയായിരുന്നു. അന്ന് അദ്ദേഹം ടാറ്റാ ലേബര്‍ അസോസിയേഷന്റെ
പ്രസിഡന്റായിരുന്നുവെന്ന് പുക്തി ബലിഹാര ഖനി മാനേജര്‍ കെ. സി. മിശ്ര പറഞ്ഞു.
അതുകൊണ്ട് തന്നെ ഈ കാറിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. നേതാജിയുടെ അമ്മാവനും
ബരാരി കോക്ക് പ്ലാന്റിലെ കെമിക്കല്‍ എന്‍ജിനിയറുമായിരുന്ന അശോക്
ബോസിന്റേതായിരുന്നു ഫോര്‍ഡ് സൂപ്പര്‍ ഡീലക്സ് കാര്‍. ബി ആര് ആര് 3201 എന്നതാണു
രജിസ്ട്രേഷന് നമ്പര്‍. ഈ കാറിലായിരുന്നു നേതാജി പലപ്പോഴും
യാത്രനടത്തിയിരുന്നതെന്നു പറയുന്നുണ്ട്.