Breaking News

Trending right now:
Description
 
Jul 30, 2014

പ്രവാസി മലയാളികളുടെ മുത്തശി മറിയം കാക്കനാട്‌ ന്യൂജേഴ്‌സിയില്‍ നിര്യാതയായി

image മൂന്നു പതിറ്റാണ്ടായി ന്യൂജേഴ്‌സിയില്‍ താമസിച്ചു വന്നിരുന്ന തൊടുപുഴ പെരുമ്പള്ളിച്ചിറ മച്ചപ്പള്ളി കുടുംബത്തിലെ മറിയം കാക്കനാട്‌ നൂറ്റിനാലാം വയസില്‍ നിര്യാതയായി. ഓഗസ്‌റ്റ്‌ ഒന്നിന്‌ ആറര മുതല്‍ ഒന്‍പതു വരെ ന്യൂജഴ്‌സിയിലെ സെന്റ്‌ സൈമണ്‍സ്‌ സ്റ്റോക്ക്‌ പള്ളിയിലും ഓഗസ്റ്റ്‌ രണ്ടിന്‌ രാവിലെ ഒന്‍പതു മുതല്‍ 9.45 വരെയും വ്യൂയിംഗിന്‌ അവസരമുണ്ട്‌. സംസ്‌കാരം ഓഗസ്‌റ്റ്‌ രണ്ടിന്‌ രാവിലെ പത്തിന്‌ ഗേറ്റ്‌വേ ഓഫ്‌ ഹെവന്‍ സിമട്രിയില്‍.

മക്കള്‍: തെരേസ തോമസ്‌, ഫിലോമിന തോമസ്‌, ബ്രിജിത്‌ വിന്‍സന്റ്‌, മറിയം മാങ്കുടിയില്‍, സിസ്‌റ്റര്‍ റോസ്‌ കാക്കനാട്ട്‌ (സെന്റ്‌ ജോസഫ്‌ ഓഫ്‌ ലിയോണ്‍സ്‌, കോഴിക്കോട്‌), ആനി മാങ്കുന്നേല്‍, ആയവന, സിസ്‌റ്റര്‍ മേഴ്‌സി കാക്കനാട്ട്‌ (സെന്റ്‌ ആന്‍സ്‌ കോണ്‍വന്റ്‌, വിജയവാഡ), ജോസ്‌ കാക്കനാട്ട്‌, വാണിയംപാറ, തൃശൂര്‍. മരുമക്കള്‍: ഫ്രാന്‍സിസ്‌ കണ്ണാത്ത്‌, ജോസ്‌ തോട്ടുങ്കല്‍, വിന്‍സന്റ്‌ ഇമ്മാനുവല്‍.