Breaking News

Trending right now:
Description
 
Jul 29, 2014

ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, സംവിധായകന്‍ കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

image ന്യൂയോര്‍ക്ക്: സുപ്രസിദ്ധ പൊലീസ് ഒഫീസര്‍മാരായ ഋഷിരാജ് സിങ് ഐ.പി.എസ്, ടോമിന്‍ തച്ചങ്കരി ഐ.പി.എസ്, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് മെട്രോ പൗരാവലി സ്വീകരണം നല്‍കുന്നു. ഓഗസ്റ്റ് 3-ന് വൈകിട്ട് 6:30 ന് ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്.

ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യയുടെ നിര്‍ദ്ദേശമനുസരിച്ച് അമേരിക്കയില്‍ ട്രെയ്നിങ്ങിന് എത്തിച്ചേര്‍ന്നതാണ് അവര്‍. ന്യോയോര്‍ക്ക് മെട്രോ മേഖലയിലുള്ള എല്ലാ മലയാളി സംഘടനകളും ഇതൊരറിയിപ്പായി കണക്കാക്കി പരിപാടികളില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

ടൈസണ്‍ സെന്ററിന്റെ വിലാസം: Tyson Center, N.Tyson Ave, Floral Park, NY 11001
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട്: 516-655-4270