Breaking News

Trending right now:
Description
 
Jul 29, 2014

നിയുക്ത സഹായ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിന് പ്രവാസി മലയാളി ഫെഡറേഷന്റെ ആശംസകള്‍

Mathew Moolacheril
image ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട് അച്ചന് പ്രവാസി മലയാളി ഫെഡറേഷന്റെ അനുമോദനങ്ങളും പ്രാര്‍ഥനകളും അറിയിക്കുന്നതായി പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അറിയിച്ചു.

താഴ്മയും, എളിമയും, നീതിബോധവും ജീവിതമൂല്യമാക്കി ഇതുവരെ സഭയ്ക്കായും പ്രവാസി മലയാളി സമൂഹത്തിനായും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങള്‍ വിസ്മരിക്കത്തക്കതല്ലെന്നും, അര്‍ഹിക്കുന്ന സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഡോ. കാനാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തില്‍ തീച്ചയായും പ്രാവിസി മലയാളി ഫെഡറേഷന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.