Breaking News

Trending right now:
Description
 
Jul 28, 2014

ന്യൂജനറേഷന്‍ സ്‌ത്രീപക്ഷ തെറികള്‍

ജിജി ഷിബു
imagei am tony എന്ന സിനിമയെ അടിസ്ഥാനമാക്കി ഫെയ്‌സ്‌ബുക്കില്‍ സ്‌റ്റാറ്റസിട്ട ന്യുജനറേഷന്‍ ചൊക്കിയെ ഒന്നു വിരട്ടാന്‍ ഫാന്‍സ്‌ ചെക്കന്‍സ്‌ എത്തി.
സാധാരണ എടാ പോടാ വിളിയെക്കാള്‍ തെറി നിലവാരത്തില്‍ ഉയര്‍ന്ന,ന്യുജനറേഷന്‍ മാധ്യമങ്ങളുടെ ശ്രോതാക്കളായിരുന്ന അവരുടെ തെറി രീതികളും കാലത്തിനനുസരിച്ച്‌ നിലവാരത്തിലും വളരെ ഉയര്‍ന്നവയായിരുന്നു.
ചെക്കന്‍ അയച്ച മറുപടിക്ക്‌ ചൊക്കി കൊടുത്ത സ്റ്റാറ്റസ്‌ വായിച്ച്‌ ഈയൊള്ളുവളുടെ രോമം എഴുന്നേറ്റു നിന്നു.

ചൊക്കേ്‌ളറ്റ്‌ എന്ന സിനിമയില്‍ കഥാനായകന്‍ വെള്ളമടിച്ചു നായികയെ തെറി വിളിക്കാന്‍ ചെന്നപ്പോഴുള്ള അവസ്ഥയെക്കാള്‍ മോശം.
തെറിയുടെസ്‌റ്റാന്‍ഡേര്‍ഡ്‌ കണ്ടിട്ട്‌ ഇവള്‍ കടപ്പുറത്തുകാരിയാണെന്നു തോന്നുന്നുവെന്നു പറയുന്ന കഥാനായകനെക്കാള്‍ മോശമായവസ്ഥയില്‍ ഞാനെത്തി പോയത്‌ എന്റെ കഴിവു കേടുകൊണ്ടു തന്നെ. 
പട്ടി,തെണ്ടി, തുടങ്ങിയ ചീളു തെറികളുമായി കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലം ഈ ഭൂമിയില്‍ ജീവിച്ചതില്‍ ഈയുള്ളവള്‍ക്ക്‌ പുച്ഛം തോന്നുന്നു.
എന്തായാലും സമൂഹത്തിലെ ചില പ്രത്യേക തൊഴിലിടങ്ങളില്‍ ഇടപെടുന്ന സ്‌ത്രീകള്‍ സാഹചര്യങ്ങളുടെ സമര്‍ദ്ദം കൊണ്ടു പറഞ്ഞു പോകുന്ന തെറികളും അശ്ലീലങ്ങളും ഏതൊരവസ്ഥയിലും ഏത്‌ ഉന്നതജാതനും എടുത്തു പറയത്തകവിധത്തിലേക്ക്‌ സമൂഹം വളര്‍ന്നതില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ വളര്‍ന്നതിനെ സ്‌ത്രീപക്ഷ തെറി ശാക്തീകരണം എന്നു വിളിക്കാം. കാരണം ഒരു തെറി കേട്ടാല്‍ കരഞ്ഞു കൊണ്ടുപോകുന്നവളല്ല പെണ്ണെന്നും തിരിച്ചു പത്തു തെറിയെങ്കിലും പറയുവാന്‍ പ്രാപ്‌തിയുണ്ടെന്നും തെളിയുകയും ചെയ്‌താല്‍ സ്‌ത്രീകളുടെ നിസഹായ അവസ്ഥ മാറും. 
അനാവശ്യമായി സ്‌ത്രീയെ മഹത്വവല്‍ക്കരിക്കുകയും അവസരം കിട്ടിയാല്‍ ആ സ്‌ത്രീയെ തന്നെ ഭൂമിയോളം ചവിട്ടി താഴ്‌ത്തുകയും ബൂര്‍ഷ്വ പുരുഷന്മാരുടെ ആസനത്തിന്‌ ലഭിക്കുന്ന ചവിട്ടാണ്‌ സത്രീപക്ഷ തെറികള്‍.
്‌. അതുകൊണ്ടു തന്നെ കുറെ സ്‌ത്രീകളെങ്കിലും ഒരു തെറി ഇങ്ങോട്ടു പറഞ്ഞാല്‍ അങ്ങോട്ടു ഭരണിപ്പാട്ടുകാര്‍ തോല്‍ക്കുന്ന തെറികള്‍ പറയുന്നത്‌ നല്ലതു തന്നെ. അങ്ങനെ പറയുമെന്നും അല്ലാതെ മടിച്ചു നില്‍ക്കില്ലെന്നും പറയുന്ന പെണ്‍കുട്ടികള്‍ ഈ സമൂഹത്തിന്‌ ആവശ്യമാണ്‌. അതു കൊണ്ടു സീന റായിക്ക്‌ കയ്യടി കൊടുക്കാം. പിന്നെ തെറി വിളിച്ചാല്‍ ചൊക്കന്‍മാര്‍ തല്ലാന്‍ വരും. ആദ്യം ചാനലിലൊക്കെ വരും, പിന്നെ കൂടെ ഒരു പെണ്‍ കൊച്ചുണ്ടായിരുന്നല്ലോ എന്താ അവളുടെ പേര്‌ എന്തുവേലും ആവട്ടെ, അവളു പറഞ്ഞമാതിരി, ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ അടിക്ക്‌ നിന്നെയൊക്കെ ഞാന്‍ വെച്ചേക്കില്ല, നിന്റെ എന്തോ അരിയും. നല്ല ഉശിരുള്ള സുരേഷ്‌ ഗോപി പെണ്‍കുട്ടികള്‍

`ഫ,്‌ പുല്ലേ, പുരുഷന്മാരുടെ തെറി കേട്ടാല്‍ ഫെയ്‌സ്‌ബുക്കില്‍ നിന്ന്‌ ലോഗൗട്ടായി പോകുന്ന ഒരു കാലമുണ്ടായിരുന്നു പെണ്‍കുട്ടികള്‍ക്ക്‌. ചിലപ്പോള്‍ പ്രൊഫൈല്‍ തന്നെ ഇല്ലാതാക്കുന്നവരും ഉണ്ടായിരിന്നിരിക്കാം. എന്നാല്‍ ന്യുജനറേഷന്‍ ചൊക്കികളെ ആ നിലവാരത്തിലേക്ക്‌ കൂട്ടരുത്‌. നിന്നെയൊക്കെ തെറിവിളിച്ച്‌ നിന്റെ പേജെടുത്ത്‌ അമ്മാനമാടി നിന്നെ ഫെയ്‌സ്‌ ബുക്കില്‍ നിന്നു മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ കെട്ടു കെട്ടിച്ചേ അടങ്ങു....ഷിറ്റ്‌.

ഇതിനിടയില്‍ പലബുക്കികളും പെണ്‍കുട്ടികള്‍ തെറി വിളിക്കാന്‍ പാടില്ലെന്നും ദേഷ്യം വന്നാല്‍ എത്രയും ദയയുള്ള മാതാവേ ചൊല്ലണമെന്നുമൊക്കെ ഘോര ഘോരം പോസ്‌റ്റുന്നത്‌ കണ്ടു. അത്തരക്കാരോട്‌ പറയുവാനുള്ളത്‌.


തെറി പറയുക എന്നത്‌ ലോകത്തെ ഏതൊരു സ്‌ത്രീയുടെ ജന്മാവകാശമാണ്‌. പുരുഷനെ ആരോഗ്യം കൊണ്ടു നേടാന്‍ പറ്റാത്ത സ്‌ത്രീ നാക്കു കൊണ്ടാണ്‌ നേരിട്ടത്‌. പണ്ട്‌ സീതാ ദേവി പോലും ലക്ഷമണനെ നാലു നല്ലതു പറഞ്ഞപ്പോഴാണ്‌ രാമനെ അന്വേഷിച്ചു പോയതു പിന്നെ രാവണന്‍ സീതയെ കട്ടോണ്ടു പോയതും ചരിത്രം തന്നെ മാറി മറിഞ്ഞതും. പിന്നെ ദ്രൗപദിയും അതിനൊരപവാദമായില്ല. ചുണക്കുട്ടന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരുടെ ആത്മവീര്യം ഉണര്‍ന്നത്‌ പാഞ്ചാലി നാലു തെറി കേട്ടപ്പോഴാണ്‌. 

കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട്‌ നല്ല ചൂടുള്ള തെറിയാണെന്നാണ്‌ കേള്‍വിക്കാര്‍ പറയുന്നത്‌. അങ്ങനെ ദേവി മുതല്‍ സാധാരണ മീന്‍കാരി ശാന്ത വരെ പറയുന്ന ഇത്തരം ഉയര്‍ന്ന വാക്കുകളെയാണ്‌ പലപ്പോഴും സുന്ദരികളായ പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നില്ലത്രേ...? ഹോ, ഭയങ്കരം... ആ തെറി വാക്കുകള്‍ സുന്ദരികളും സുന്ദരന്മാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

എന്തായാലും പ്രാക്കും തെറി വിളികളും പലപ്പോഴും ചില തൊഴിലിടങ്ങളിലെ സ്‌ത്രീകള്‍ മാത്രം കുത്തകയാക്കിയിരുന്നത്‌ ജനകീയമാക്കിയ ഫെയ്‌സ്‌ബുക്കിന്റെ തെറി ശാക്തീകരണത്തിന്‌ എന്റെ നല്ല നമസ്‌കാരം. 
തെറിയില്‍ അശ്ലീലം കലര്‍ത്തി ഭാഷയെ ഏറ്റവും മലിനമാക്കി അവനവനെ തന്നെ പ്രതിംബിംബിക്കുന്നവയാണ്‌ തെറി വാക്കുകള്‍. തെറിയുടെ

സീന റായ്‌ ടി എന്ന പെണ്‍കുട്ടിയുടെ തെറി സ്റ്റാറ്റസ്‌ 
വായിച്ചു സ്‌ത്രീകളെ നന്നാക്കുവാന്‍ ഇറങ്ങിയിരിക്കുന്ന എല്ലാ പുരുഷ കേസരികളോടും ഒരേപേക്ഷയുണ്ട്‌.കേട്ടാല്‍ അറയ്‌ക്കുന്ന പല മെസേജുകളും ഫെയ്‌സ ബുക്കിലിട്ടു പേജില്‍ മാന്യന്‍സ്‌ ആകുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. ഇനിസ്‌്‌ത്രീകള്‍ ഇന്‍ ബോക്‌സില്‍ മാത്രമല്ല എവിടെയും ഇതിലും തരികിട എഴുതും. ജാഗ്രതൈ...

എന്നാലും...ഈ തിരുവനന്തപൂരത്തു നിന്ന്‌ കൊടുങ്ങല്ലൂര്‍ക്ക്‌ എത്ര ദൂരമുണ്ടാകും....?