Breaking News

Trending right now:
Description
 
Jul 28, 2014

ഹായ്‌, ആയാം ടോണി എന്ന സിനിമയെ വിമര്‍ശിച്ചു ഫെയ്‌സ്‌ബുക്കില്‍ സ്റ്റാറ്റസിട്ട പെണ്‍കുട്ടികള്‍ക്ക്‌ ആസിഫ്‌ അലി ഫാന്‍സിന്റെ മര്‍ദ്ദനം.

image


തിരുവനന്തപൂരം:സിനിമയെ വിമര്‍ശിച്ചു സ്റ്റാറ്റസിട്ട പെണ്‍കുട്ടികള്‍ക്ക്‌ കനകകുന്നില്‍ വച്ചു മര്‍ദ്ദനം ഏറ്റും.

ഇന്നലെ വൈകുന്നേരമാണ എന്ന ഷോര്‍ട്ട്‌ഫിലിം അഭിനേത്രിയായ ്‌സീന റായ്‌ ടി തന്റെ ഫെയ്‌സ്‌ബുക്കില്‍ ഹായ്‌, ആയാം ടോണി എന്ന സിനിമയെ വിമര്‍ശിച്ചു സ്റ്റാറ്റസ്‌ ഇട്ടത്‌. ഇതിനെ തുടര്‍ന്ന്‌ ആസിഫ്‌ അലിയുടെ ഫാന്‍സ്‌ സീനയ്‌ക്കെതിരെ രംഗത്ത്‌ എത്തികയും അതിരൂക്ഷവും കേട്ടാല്‍ അറപ്പു തോന്നുന്ന രീതിയിലുള്ള തെറി പ്രയോഗങ്ങളാണ്‌ ഇരുവരും ഫെയ്‌സ്‌ബുക്കില്‍ നടത്തിയത്‌. 
ഇന്നലെ ഉച്ചയോടെയാണ്‌ ഹായ, ഐ'm ടോണി, ഹായ്‌ മൂഞ്ചി, ഹായ്‌ ശശി തുടങ്ങിയ തുടങ്ങിയ പ്രയോഗങ്ങളിലൂടെ സിനിമ പരാജയമാണെന്നു വിലയിരുത്തി.
Hi am tony ,kandavarude stats 
Hi am moonji
Hi am sasi
Hi am theynu 
hihi ellavrum thenjuu pani kity   

 ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ്‌ കേട്ടാല്‍ അറപ്പു തോന്നുന്ന പ്രയോഗങ്ങളിലേക്ക്‌ നയിച്ചത്‌. തുടര്‍ന്ന്‌ അസിഫ്‌ അലിയുടെ ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങളായ അനീഷ്‌ അലിയുമായി തര്‍ക്കത്തിലാവുകയും പിന്നീട്‌ തിരുവനന്തപൂരം കനകക്കുന്ന്‌ കൊട്ടാരത്തിനു സമീപത്തു വച്ചു ഫാന്‍സുകാര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്‌തി.
സിനിമയെ കുറിച്ച്‌ പറഞ്ഞതിനല്ല അടിച്ചതെന്നും സീന അനീഷ്‌ അലിയുടെ അമ്മയെക്കുറിച്ച്‌ മോശമായി പറഞ്ഞതിനാണ്‌ അടിച്ചതെന്നും പിന്നീട്‌ ഫാന്‍സുകാര്‍ പറഞ്ഞു.

സിനിമ മോശമാണെന്നു പറഞ്ഞാല്‍ ആദ്യം തെറിയും പിന്നെ കയ്യേറ്റവും എന്ന രീതിയിലേക്കായി കാര്യങ്ങള്‍.