Breaking News

Trending right now:
Description
 
Jul 28, 2014

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന കൊതുകുകള്‍: സര്‍ക്കാരിന്റെ അനുമതികാത്ത്‌ ബ്രിട്ടീഷ്‌ കമ്പനി

image ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ പരീക്ഷിക്കാന്‍ ലണ്ടനിലെ ഓക്‌സ്‌ടെക്‌ എ സ്ഥാപനും തയാറെടുക്കുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാന്‍ കമ്പനി തീരുമാനിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടാനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 513എഎ പേരിലുള്ള ജനിതക മാറ്റം വരുത്തിയ കൊതുകിലെ ഒരു ജീനിന്റെ പ്രവര്‍ത്തനം മൂലം പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ്‌ അതിന്റെ സന്താനങ്ങള്‍ മരിക്കുന്ന സാങ്കേതികവിദ്യയാണിത്‌. ഇതുവഴി മരണകാരണംവരെ ആകാവുന്ന ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കാനാവുമൊണു കമ്പനി പറയുന്നത്‌. കൃഷി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഇന്ത്യന്‍ സ്ഥാപനമായ ജിബിഐടിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‌ ഓക്‌സ്‌ടെക്‌ വക്താവ്‌ പറഞ്ഞു. ആയിരക്കണക്കിനു ഡെങ്കിപ്പനി കേസുകളാണ്‌ ഓരോ വര്‍ഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇതേ സാഹചര്യത്തിലാണ്‌ ഇത്തരമൊരു പരീക്ഷണം നടത്താന്‍ ബ്രിട്ടീഷ്‌ കമ്പനി ആലോചിച്ചതും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയതും. ടെട്രാസൈക്ലിന്‍ എന്ന മരുന്നു നല്‍കിയാണ്‌ ജനിതക മാറ്റം വരുത്തിയ കൊതുകുകളുടെ ആയുസ്‌ ലാബോറട്ടറിയില്‍ നിയന്ത്രിക്കുക. ലാബോറട്ടറി പരീക്ഷണങ്ങള്‍ക്കുള്ള അനുമതി ജിബിഐടിക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. വന്‍തോതില്‍ പരീക്ഷണം നടത്തുന്നതിനു ജനിതക മാറ്റം വരുത്തുന്നതിനുള്ള പുനപരിശോധനാ സമിതിയായ ആര്‍സിജിഎമ്മിനു കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്‌. ആര്‍സിജിഎമ്മില്‍ നിന്നും ജിഇഎസിയില്‍ നിന്നും അനുമതി തേടിയ ശേഷമേ പൂര്‍ണമായ പരീക്ഷണം നടത്താനാവൂ. ചിക്കന്‍ഗുനിയയും ഇത്തരം കൊതുകുകളാണ്‌ വരുത്തുന്നത്‌. ജിഎം കൊതുകിനെ ഉപയോഗിക്കുന്നതോടെ ഈ രോഗത്തെയും തടയാനാവുമെന്നു കമ്പിനി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.