Breaking News

Trending right now:
Description
 
Jul 28, 2014

ബ്രിസ്‌ബനില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്‌ലിപ്പിന്റെയും സംയുക്ത തിരുനാള്‍

image ബ്രിസ്‌ബന്‍ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്‌ ലിപ്പിന്റെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ്‌ രണ്ട്‌(ശനി), മൂന്ന്‌ (ഞായര്‍) തീയതികളില്‍ നോര്‍ത്ത്‌ ഗേറ്റ്‌ സെന്റ്‌ ജോണ്‍സ്‌ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

രണ്ട്‌ ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ഫാ. തോമസ്‌ അരീക്കുഴി കൊടിയേറ്റുന്നതോടെ തിരുനാളിന്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ പ്രസുദേന്തി വാഴ്‌ച.

മൂന്ന്‌ ഞായറാഴ്‌ച 2.30-ന്‌ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന്‌ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണവും നടക്കും. തുടര്‍ന്ന്‌ സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ സേവ്യര്‍ (പ്രസിഡന്റ്‌) 0421 394 034
ജോര്‍ജ്‌ വര്‍ക്കി (സെക്രട്ടറി) 0434003834
സന്തോഷ്‌ മാത്യു (കണ്‍വീനര്‍) 0412083945